സംസ്ഥാനത്ത് 22 വരെ വ്യാപകമായ മഴ പെയ്യുമെന്നും 25നു ശേഷം കനത്ത മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം. കഴിഞ്ഞയാഴ്ച കേരളതീരത്തു രൂപംകൊണ്ട തരത്തിലുള്ള ന്യൂനമര്‍ദം അടുത്ത ആഴ്ചയിലുമുണ്ടാകാനുള്ള സാധ്യതയെത്തുടര്‍ന്നാണു മുന്നറിയിപ്പ്. ന്യൂനമര്‍ദം കേരളവും ഗോവയും പിന്നിട്ടു മഹാരാഷ്ട്രയിലേക്കു കടന്നിട്ടുണ്ട്.
അടുത്തയാഴ്ചയോടെ ന്യൂനമര്‍ദം വീണ്ടുമുണ്ടായാല്‍ 25 മുതല്‍ മഴ കനക്കും. തെക്കന്കേരളത്തില് മഴ കുറഞ്ഞെങ്കിലും വടക്കന്‍കേരളത്തിലും മലയോരപ്രദേശത്തും മഴ തുടരുന്നുണ്ട്. വയനാട് വൈത്തിരിയിലാണ് ഇന്നലെ ഏറ്റവും മഴ പെയ്തത് 10 സെന്റിമീറ്റര്‍. ഹൊസ്ദുര്‍ഗ് ഏഴ്, കുഡ്ലു, മാനന്തവാടി, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ ആറുവീതം സെന്റിമീറ്റര്‍ മഴ പെയ്തു. കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ അഞ്ചു സെന്റിമീറ്റര്‍ മഴയാണ് ഇന്നലെ പെയ്തത്