Home » ആരോഗ്യം » എംവിആര്‍ കാന്‍സര്‍ സെന്ററിലേക്ക് കോഴിക്കോട് റയില്‍വെസ്‌റ്റേഷനില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചു

എംവിആര്‍ കാന്‍സര്‍ സെന്ററിലേക്ക് കോഴിക്കോട് റയില്‍വെസ്‌റ്റേഷനില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചു

എന്‍ഐടിക്ക് സമീപമുള്ള ചൂലൂരില്‍ പുതുതായി ആരംഭിച്ച എംവിആര്‍ കാന്‍സര്‍ സെന്ററിലേക്ക് കോഴിക്കോട് റയില്‍വെസ്‌റ്റേഷനില്‍ നിന്നും പുതുതായി ഒരു കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചു. ലോ-ഫ്‌ളോര്‍ എസി ബസാണ് ഓടിക്കുക. ആതുരാലയത്തിലേക്ക് രോഗികളുടെ സൗകര്യാര്‍ത്ഥം കെഎസ് ആര്‍ടിസി ഒരു സര്‍വ്വീസ് ആരംഭിക്കുന്നത്
ദിവസത്തില്‍ അഞ്ചു സര്‍വ്വീസുകളാണ് തുടക്കത്തില്‍ നടത്തുക. ആതുരാലയത്തിലേക്കുള്ളവര്‍ മാത്രമല്ല, ഈ റൂട്ടില്‍ സിവില്‍ സ്‌റ്റേഷന്‍, കാരന്തൂര്‍, കുന്നമംഗലം, ചാത്തമംഗലം, കട്ടാങ്ങല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഈ ബസ് പ്രയോജനപ്പെടും.
ബസിന്റെ പ്രഥമയാത്ര എക്‌സയിസ് മന്ത്രി ടിപി രാമകൃഷ്ണന്‍ റയില്‍ വെസ്റ്റേഷന്‍ പരിസരത്ത് നിന്നും ഫ്‌ളാഗ് ഓഫ് ചെയ്തു. ആശുപത്രി ചെയര്‍മാന്‍ സി. എന്‍ വിജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി അങ്കണത്തില്‍ എത്തിയ ബസിന് പിടി.എ റഹിം എം.എല്‍എയുടെ നേതൃത്വത്തില്‍ നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് സ്വീകരണം നല്‍കി.
കെഎസ്ആര്‍ടിസി ഏതു റൂട്ടില്‍ സര്‍വ്വീസ് മുടങ്ങിയാലും ആശുപത്രിയിലേക്കുള്ള സര്‍വ്വീസിന് മുടക്കം വരരുതെന്ന് മന്ത്രി രാമകൃഷ്ണനും. സര്‍വ്വീസില്‍ നഷ്ടം വരുന്ന സാഹചര്യമുണ്ടായാല്‍ അത് നികത്താന്‍ ആശുപത്രി മാനേജ്‌മെന്റ് തയ്യാറാണെന്ന് ചെയര്‍മാന്‍ വിജയകൃഷ്ണനും ഉറപ്പു നല്‍കി.

Leave a Reply