Home » ന്യൂസ് & വ്യൂസ് » ഗൗരി ലങ്കേഷിന്റെ കൊലയാളിയുടെ രേഖാ ചിത്രം തയ്യാറായി

ഗൗരി ലങ്കേഷിന്റെ കൊലയാളിയുടെ രേഖാ ചിത്രം തയ്യാറായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയുടെ രേഖാ ചിത്രം തയ്യാറായി. വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണം സംഘം രേഖാ ചിത്രം തയ്യാറാക്കിയത്. അന്വേഷണം നടക്കുന്നതിനാല്‍ രേഖാ ചിത്രം പുറത്ത് വിടാന്‍ സാധിക്കില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കൊലയാളിയുടെ രേഖാചിത്രം അന്വോഷണത്തില്‍ നിര്‍ണായകമാകുമെന്ന് പൊലീസ് പറഞ്ഞു. 34നും 38നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് നിഗമനം.

Leave a Reply