വി അന്‍വറിന്റെ പാര്ക്കിന് അനുമതി നിഷേധിച്ചു. ഇതു സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ചൊവ്വാഴ്ചയ്ക്കകം മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. ഇതില്‍ വീഴ്ച ഉണ്ടായാല്‍ പാര്‍ക്ക് അടച്ചുപൂട്ടുമെന്നും ബോര്‍ഡ് അറിയിച്ചു.
നിയമങ്ങള്‍ കാറ്റില്‍ പറത്തി പരിസ്ഥിതി ലോല പ്രദേശത്താണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ വിനോദ സഞ്ചാര പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് കക്കാടുംപൊയിലാണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ബന്ധപ്പെട്ടവരില്‍ നിന്ന് അനുമതിയോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെ വാട്ടര്‍ തീം പാര്‍ക്ക് നടത്തിയത്. കക്കാടും പൊയില്‍ പഞ്ചായത്ത് സെക്രട്ടറിയാണ് നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എ പിവി അന്‍വറിന് നടപടി ക്രമങ്ങള്‍ പാലിക്കാതെ പാര്ക്കിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലാണ് കോഴിക്കോട് കക്കാടുംപൊയില്‍.
അസംബ്ലി കെട്ടിടത്തിന് താല്‍ക്കാലിക ലൈസന്‍സിനായി ലഭിച്ച ഫയര്‍ എന്‍ഒസി ഉപയോഗിച്ചാണ് പാര്‍ക്കിലെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നത്. എല്ലാ നിര്‍മ്മിതികള്‍ക്കും വ്യത്യസ്ത ഫയര്‍ എന്‍ഒസി ആവശ്യമാണെന്നിരിക്കെയാണ് അസംബ്ലി കെട്ടിടത്തിന്റെ എന്‍ഒസിയുടെ നിര്‍മ്മാണത്തിന്റെ മറവില്‍ മുഴുവന്‍ നിര്‍മ്മിതികളും പൂര്‍ത്തിയാക്കിയത്. 1409 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന്റെ നിര്‍മ്മിതിയ്ക്ക് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതിയും ഇല്ല. ആയിരം ചതുരശ്ര അടി നിര്‍മ്മിതിയ്ക്ക് മുകളിലുള്ള നിര്‍മ്മാണത്തി്ന് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതി നിര്‍ബന്ധമാണെന്നിരിക്കെയാണ് നിലമ്പൂര്‍ എംഎല്‍എ ഇതെല്ലാം കാറ്റില്‍ പറത്തിയത്. 1409.96 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്ക്കിന് 900 ചതുരശ്ര അടിയാണ് പഞ്ചായത്തിന്റെ നിര്‍മ്മാണാനുമതിയില്‍ ഉള്ളത്.
കഴിഞ്ഞ നവംബര്‍ ഒന്നിനാണ് കക്കാടും പൊയില്‍ പഞ്ചായത്ത് വാട്ടര്‍ തീം പാര്ക്കിന് അനുമതി നല്‍കിയത്. വാട്ടര്‍ തീം പാര്ക്കിന് അനുമതി ലഭിക്കും മുന്‍പേ ടിക്കറ്റ് വച്ച് പാര്‍ക്കില്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ പഞ്ചായത്തില്‍ പിഴയൊടുക്കി ഒതുക്കി തീര്‍ക്കുകയായിരുന്നു. വാട്ടര്‍ തീം പാര്‍ക്കിലെ റൈഡുകള്‍ക്ക് ബിഐഎസ് അംഗീകാരം ഉണ്ടോ എന്നത് ഇതുവരെ പരിശോധിച്ചിട്ടില്ല. എന്നാല്‍ ആരോപണങ്ങള്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നായിരുന്നു എംഎല്‍എയുടെ വാദം.