കാല്‍പ്പന്തുകളിയുടെ ആവേശക്കാഴ്ചകളിേലക്ക് കോഴിക്കാടിന്റെ കളിമുറ്റം ഉണരുന്നു. ഐ ലീഗിലേക്ക് മലപ്പുറം ആസ്ഥാനമായ ഗോകുലം എഫ്.സി യോഗ്യത നേടിയതാണ് ഫുട്ബാള്‍ പ്രേമികളെ ആവേശത്തിലാക്കുന്നത്. മഞ്ചേരിക്കടുത്ത് പയ്യനാട് സ്റ്റേഡിയത്തില്‍ വെളിച്ച സംവിധാനമൊരുക്കാത്തതിനാല്‍ കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിലാകും ഗോകുലം എഫ്.സിയുടെ ഹോം മത്സരങ്ങള്‍ അരങ്ങേറുക. നവംബറിലാണ് ഐ ലീഗിന് തുടക്കമാവുന്നത്.
നെഹ്റു കപ്പിനും സന്തോഷ് ട്രോഫി പോരാട്ടങ്ങള്‍ക്കും വേദിയായ കോര്പറേഷന് സ്റ്റേഡിയം മൂന്നാം തവണയാണ് രാജ്യത്തെ മുന്‍നിര ലീഗ് ഫുട്ബാളിന് വേദിയാകുന്നത്. 2005ല്‍ ദേശീയ ഫുട്ബാള്‍ ലീഗായിരുന്നപ്പോള് എസ്.ബി.ടിയുടെ ഹോംഗ്രൗണ്ടായിരുന്നു ഇവിടെ. അന്ന് ഗാലറി നിറഞ്ഞുകവിഞ്ഞിരുന്നു. പിന്നീട ഐ ലീഗായി പേരുമാറിയപ്പോള്‍ വിവ കേരളയും ഹോം ഗ്രൗണ്ടായി തെരഞ്ഞെടുത്തത് ഈ മൈതാനത്തെയായിരുന്നു.
2016ല്‍ 21 വര്‍ഷത്തെ ഇടവേളക്ക് ശേഷം നാഗ്ജി ട്രോഫിയും ഈ വര്‍ഷം സന്തോഷ്ട്രോഫി ദക്ഷിണേന്ത്യന്‍ യോഗ്യത മത്സരവും കഴിഞ്ഞ ശേഷം വമ്പന്‍ മത്സരങ്ങള്‍ക്കൊന്നും സ്റ്റേഡിയം വേദിയായിരുന്നില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (െഎ.എസ്.എല്‍) നടക്കുന്ന സമയത്ത് തന്നെയാണ് ഐ ലീഗും. നിലവിലെ ജേതാക്കളായ ഐസ്വാള്‍ എഫ്.സി, ഈസ്റ്റ് ബംഗാള്‍, േമാഹന്‍ ബഗാന്, ഷില്ലോങ് ലജോ, ചര്‍ച്ചില്‍ ബ്രദേഴ്സ്, ചെന്നൈ സിറ്റി, മിനര്‍വ പഞ്ചാബ്, ഇന്ത്യന്‍ ആരോസ്, നെറോക്ക മണിപ്പൂര്‍ എന്നീ ടീമുകള്‍ മലബാറിലെ കളിപ്രേമികളില്‍ ആവേശമുണര്‍ത്തും.
കോര്‍പറേറ്റ് കമ്പനിയുടെ പേര് െഎ ലീഗ് അധികൃതര്‍ അംഗീകരിക്കാത്തതിനാല്‍ പുത്തന്‍ നാമധേയത്തിലാകും ഗോകുലം പന്ത് തട്ടുക. പയ്യനാട് സ്റ്റേഡിയമാണ് ഗോകുലത്തി?െന്റ ഹോംഗ്രൗണ്ട്. ഇവിടെ ഫ്ലഡ്ലിറ്റ് ഒരുക്കാന്‍ 4.21 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പണി പാതി വഴിയിലാണ്. െഎ ലീഗിന് മുമ്പ് പയ്യനാട് വെളിച്ച സംവിധാനം ഒരുക്കാനാവാത്തതാണ് കോഴിക്കോടിന് നറുക്ക് വീഴാന്‍ കാരണം. വരും വര്‍ഷങ്ങളിലും െഎ ലീഗിലുണ്ടെങ്കില് പയ്യനാട് സ്റ്റേഡിയമാണ് ഗോകുലം ടീമിനിഷ്ടം. എന്നാല്‍ കോഴിക്കോട് സ്റ്റേഡിയത്തി?െന്റ പരിപാലകരായ േകാഴിക്കോട് ജില്ല ഫുട്ബാള്‍ അസോസിയേഷന് (കെ.ഡി.എഫ്.എ) ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചേക്കും. െഎ ലീഗില്‍ തുടരുകയാണെങ്കില്‍ ചുരുങ്ങിയത് മൂന്നു വര്‍ഷം കോഴിക്കോട്ട് തന്നെ കളിക്കണെമന്ന് കെ.ഡി.എഫ്.എ നിര്‍ദേശിക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കെ.ഡി.എഫ്.എ എക്സിക്യൂട്ടിവ് യോഗത്തിലുണ്ടാകും.
കോര്പറേഷന് സ്റ്റേഡിയത്തിലെ ഫ്ലഡ്ലിറ്റുകള് നാഗ്ജി ഫുട്ബാളിനോടനുബന്ധിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. മൈതാനം വൃത്തിയാക്കുന്നതടക്കമുള്ള ജോലികള്‍ ബാക്കിയാണ്. അഖിേലന്ത്യ ഫുട്ബാള്‍ ഫെഡറേഷന് നടത്തുന്ന പരിശീലകര്‍ക്കുള്ള ബി ലൈസന്‍സ് കോഴ്സിനായി കെ.ഡി.എഫ്.എ പുല്ലുചെത്തലും മറ്റും നടത്തിയിരുന്നു. നാഗ്ജി ഫുട്ബാള്‍ നടത്തിപ്പില്‍ കൈപൊള്ളിയ കെ.ഡി.എഫ്.എക്കും പുത്തന്‍ ഉണര്‍വാകും െഎ ലീഗ് പോരാട്ടങ്ങള്‍.
