Home » നമ്മുടെ കോഴിക്കോട് » അവധിക്കാലത്ത് നാട്ടിലേക്ക് വരുന്നവര്‍ക്കായി കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകള്‍

അവധിക്കാലത്ത് നാട്ടിലേക്ക് വരുന്നവര്‍ക്കായി കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകള്‍

പൂജ, ഗാന്ധിജയന്തി അവധികള്‍ പ്രമാണിച്ച് ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരുന്നവര്‍ക്കായി കെഎസ്ആര്‍ടിസി 23 സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. 27, 28 തീയതികളില്‍ ബംഗളൂരുവില്‍ നിന്ന് സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസി ഉദ്ദേശിക്കുന്നത്. ഡീലക്‌സ്, എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളായിരിക്കും സര്‍വീസ് നടത്തുക. ഇപ്പോഴുള്ള 36 ഷെഡ്യൂളുകള്‍ക്ക് പുറമെയാണിത്. ഒക്ടോബര്‍ രണ്ടിന് ശേഷം കോഴിക്കോട് സോണിലെ വിവിധ ഡിപ്പോകളില്‍ നിന്ന് ബംഗളൂരുവിലേക്കും സര്‍വീസ് നടത്തുമെന്ന് കോഴിക്കോട് സോണല്‍ ഓഫീസര്‍ മനോജ് കുമാര്‍ പറഞ്ഞു.
നവരാത്രിയും ഗാന്ധിജയന്തിയും പ്രമാണിച്ച് അടുപ്പിച്ച് അവധി ദിവസങ്ങള്‍ ലഭിക്കുന്നതിനാല്‍ നിരവധി മലയാളികളാണ് സ്വന്തം നാട്ടിലേക്കെത്താന്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ഓണത്തിനും കെഎസ്ആര്‍ടിസി കോഴിക്കോട് സോണല്‍ ഓഫീസില്‍ നിന്ന് പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഓണത്തിന് മൂന്ന് ദിവസം മുന്‍പു തന്നെ ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് സര്‍വീസുകളുണ്ടായിരുന്നു. ഓണത്തിന് ശേഷം തിരിച്ചും മൂന്ന് ദിവസം സര്‍വീസ് നടത്തി. ഓണത്തിന് സ്‌പെഷല്‍ സര്‍വീസുകളില്‍ നിന്നുമാത്രം ഏഴ് ലക്ഷത്തോളം രൂപ കെഎസ്ആര്‍ടിസിക്ക് ലഭിച്ചിരുന്നു. ഉത്സവസീസണുകളില്‍ സ്വകാര്യ ബസ് സര്‍വീസുകളാണ് ബംഗളൂരുവില്‍ നിന്നുള്ള മലയാളികള്‍ക്ക് ആശ്രയം. സ്വകാര്യ ബസുകള്‍ നിരക്ക് കുത്തനെ കൂട്ടുന്നത്.
* ബംഗളൂരുവില്‍ നിന്നുള്ള ഷെഡ്യൂളുകള്‍
കുട്ട- മാനന്തവാടി – എറണാകുളം ഡീലക്‌സ് വൈകിട്ട് 6.15ന്
കുട്ട – മാനന്തവാടി – എറണാകുളം ഡീലക്‌സ് വൈകിട്ട് 6.30
കുട്ട- മാനന്തവാടി- കോഴിക്കോട് – കോട്ടയം വൈകിട്ട് 6.30
കുട്ട- മാനന്തവാടി – തൃശൂര്‍ ഡീലക്‌സ് വൈകുന്നേരം 7.00
കുട്ട- മാനന്തവാടി – കോഴിക്കോട് എക്പ്രസ് 7.10
കുട്ട- മാനന്തവാടി- തൃശൂര്‍ ഡീലക്‌സ് വൈകുന്നേരം 7.15
സേലം- തൃശൂര്‍ ഡീലക്‌സ് രാത്രി 7.30
കുട്ട- മാനന്തവാടി – കോഴിക്കോട് ഡീലക്‌സ് രാത്രി 8.20
കുട്ട- മാനന്തവാടി – കോഴിക്കോട് ഡീലക്‌സ് രാത്രി 8.45
കണ്ണൂര്‍ – പയ്യന്നൂര്‍ എക്‌സ്പ്രസ് രാത്രി 9.15
കുട്ട- മാനന്തവാടി – കോഴിക്കോട് ഡീലക്‌സ് രാത്രി 9.25
കുട്ട- മാനന്തവാടി – കോഴിക്കോട് ഡീലക്‌സ് രാത്രി 9.35
കുട്ട – മാനന്തവാടി – കോഴിക്കോട് ഡീലക്‌സ് രാത്രി 9. 45
മട്ടന്നൂര്‍ – കണ്ണൂര്‍ ഡീലക്‌സ് രാത്രി 9.45
ബത്തേരി – കോഴിക്കോട് ഡീലക്‌സ് രാത്രി 9.50
കൂത്തുപറന്പ് – കണ്ണൂര്‍ എക്‌സ്പ്രസ് രാത്രി 10.00
കൂത്തുപറന്പ്- തലശേരി ഡീലക്‌സ് രാത്രി 10.00
കുട്ട- മാനന്തവാടി – കോഴിക്കോട് ഡീലക്‌സ് രാത്രി 10.15
ചെറുപുഴ – പയ്യന്നൂര്‍ എക്പ്രസ് രാത്രി 10.15
കൂത്തുപറന്പ് – തലശേരി ഡീലക്‌സ് രാത്രി 10.20
ബത്തേരി – കോഴിക്കോട് എക്‌സ്പ്രസ് രാത്രി 10. 25
കൂത്തുപറന്പ് – കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റ് രാത്രി 10. 45
മൈസൂര്‍ – സുല്‍ത്താന്‍ ബത്തേരി സൂപ്പര്‍ഫാസ്റ്റ് രാത്രി 11.55

Leave a Reply