സോളാര്‍ കേസിനെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസില്‍ ധാരണ. എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിയെന്നാണ് വിവരം. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിനു മുന്നോടിയായി നടന്ന ചര്‍ച്ചകളിലാണ് കേസിനെ ഒറ്റക്കെട്ടായും രാഷ്ട്രീയമായും നേരിടാന്‍ ധാരണയിലെത്തിത്. രാവിലെ കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന് ഇത് സംബന്ധിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തി.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാര്‍ട്ടിയുടെ പൊതുവായ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യസമിതി തീരുമാനമെടുക്കുമെന്നും അതിനു ശേഷം തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ആരോപണ ്വിധേയരായ നേതാക്കളെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പകപോക്കലാണെന്നും രാഷ്ട്രീയ കാര്യ സമിതിക്ക് മുന്നോടിയായി നടന്ന കൂടിക്കാഴ്ചയില്‍ വിലയിരുത്തി.
