നടി നസ്രിയ നസീം സിനിമാ ലോകത്തേക്ക് തിരിച്ചു വരുന്നു. അഞ്ജലി മേനോന് ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്നും പൃഥ്വിരാജ്, പാര്‍വതി എന്നിവരോടൊപ്പമുള്ള ചിത്രമാണിതെന്നും നസ്രിയ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് നസ്രിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം നിരവധി പേര് തന്നോട് ചോദിച്ചത് സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചായിരുന്നെന്നും നസ്രിയ വ്യക്തമാക്കി. ഫഹദുമായുള്ള വിവാഹത്തോടെയാണ് നസ്രിയ അഭിനയജീവിതത്തിന് താല്‍ക്കാലിക വിരാമമിട്ടത്.
ലി
റ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബര്‍ ആദ്യവാരം തുടങ്ങും. അതുല്‍ കുല്‍ക്കര്‍ണി, റോഷന് മാത്യു, സിദ്ധാര്‍ഥ് മേനോന്, മാല പാര്‍വതി, എന്നിവരാണ് മറ്റ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
എം ജയചന്ദ്രന്, രഘു ദിക്ഷിത് എന്നിവരാണ് ചിത്രത്തിന് സംഗീതം. ലിറ്റില്‍ സ്വയമ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
