2017ലെ എഴുത്തച്ഛൻ പുരസ്കാരം കവി കെ സച്ചിദാനന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. എഴുത്തച്ഛൻ പുരസ്കാരത്തിന്റെ തുക ഒന്നര ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഈ വർഷമാണ് ഉയർത്തിയത്.
എഴുത്തച്ഛനെഴുതുമ്പോൾ, പീഡന കാലം, വേനൽമരം, വീടുമാറ്റം, അപൂർണം തുടങ്ങിയവയാണ് പ്രധാന കവിതാ സമാഹാരങ്ങൾ. കേരളാ സാഹിത്യ അക്കാദമി അവാർഡ് മുമ്പ് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.