സ്കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ക്കു സൗജന്യമായി നല്‍കുന്നതിന് ഗുണമേന്മയുള്ള സാനിട്ടറി നാപ്കിനുകള്‍ സൂക്ഷിക്കുന്നതിന് അലമാരകള്‍, ഉപയോഗിച്ച പാഡുകള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ഇന്‍സിനറേറ്ററുകള്‍ എന്നിവ വിതരണംചെയ്യുന്ന ഷീ പാഡ് പദ്ധതിക്കു തുടക്കമായി.
വനിതാവികസന കോര്പ്പറേഷന് തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഷീ പാഡ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ 144 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 300 സ്കൂളുകളില്‍ പദ്ധതി നടപ്പാക്കും. തുടര്‍ന്ന് എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.