നഗരപരിധിയില്‍ രാത്രി റണ്‍വേ തെറ്റിച്ചെത്തിയാല് ഇനി എന്തെങ്കിലുമൊക്കെ പറഞ്ഞൊഴിയാമെന്ന് കരുതേണ്ട 500 രൂപ പിഴ ഈടാക്കുന്നത് നിര്‍ബന്ധമാക്കുകയാണ്. നഗരത്തില്‍ 24 മണിക്കൂറും ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനം സന്ധ്യ കഴിഞ്ഞാല്‍ തെറ്റിക്കുന്ന പതിവ് വര്‍ധിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയിരുന്നു.
സേനാംഗങ്ങളുടെ അംഗബലക്കുറവ് സിറ്റിപോലീസില് നിലനില്ക്കിന്നുണ്ടെങ്കിലും രാത്രി വണ്‍വേ സംവിധാനം സ്ഥിരമായി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ അറിയിച്ചു.
വണ്‍വേ തെറ്റിച്ചുവരുന്നവരെ ഉപദേശിച്ചു തിരിച്ചയക്കുകയായിരുന്നു പതിവ്. എന്നാല്‍ അത് വണ്‍വേ തെറ്റിക്കുന്നവരുടെ എണ്ണം വര്‍ധിക്കാനും അപകടങ്ങള്‍ കൂടാനും സാഹചര്യമൊരുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ശാശ്വതപരിഹാരം കാണുകയാണ് ലക്ഷ്യമിടുന്നത്.
ഇംഗ്ലീഷ്പള്ളി ജംഗ്ഷന്,കിഴക്കേ നടക്കാവ്, പട്ടാളപ്പള്ളിക്കു മുന്‍വശം, പുഷ്പ ജംഗ്ഷന്, എന്നിവടങ്ങളില്‍ സ്ഥിരമായി രാത്രിയില്‍ പോലീസിനെ വിന്യസിക്കും. ശബരിമല ഡ്യൂട്ടിക്കായി സിറ്റി പോലീസില്‍ നിന്നു സേനാംഗങ്ങളെ ഉപയോഗപ്പെടുത്തിയിരിന്നു. ഇതിനാലാണ് രാത്രി റണ്‍വേ പൂര്‍ണ്ണമായും നടപ്പാക്കാന്‍ സാധിക്കാതിരുന്നതെന്ന് കമ്മീഷ്ണര്‍ അറിയിച്ചു.
വണ്‍വേ തെറ്റിക്കുന്ന വാഹനങ്ങളെ പോലീസ് പിടികൂടിയ സമയങ്ങളില്‍ അപകടങ്ങളും കുറഞ്ഞിരുന്നു. കണ്ണൂര്‍ റോഡില്‍ ഇംഗ്ലീഷ്പള്ളി മാര്‍ക്കറ്റ് ജംഗ്ഷനിലും സി എസ് ഐ ജംഗ്ഷനിലുമാണ് രാത്രിയില്‍ വണ്‍വേ തെറ്റിച്ച് വാഹനങ്ങള്‍ കുതിക്കുന്നത്.