കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാപിസ് ഗ്രൂപ്പിന്റെ ബിസിനസ് എക്സലെന്‍സി പുരസ്കാരം പ്രവാസി ബിസിനസ്കാരന് കെ പി സുലൈമാന്‍ ഹാജിക്ക്. കൊഴിക്കോട് ഹൈസണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സ്റ്റാര്‍ കെയര്‍ ഹോസ്പിടല്‍ ചെയര്മാന് ഡോക്ടര്‍ സി .അബ്ദുള്ള അവാര്‍ഡ് ദാനം നിര്‍വഹിച്ചു
കൊണ്ടോട്ടി കീഴിശേരി സ്വദേശിയായ സുലൈമാന്‍ ഹാജി സൌദി അറേബ്യയില്‍ ആഹുദബാദ്,അല്മുഹിബാ എന്നീ ഇന്റര്‍നാഷണല്‍ സ്കൂളുകളുടെയും കൊണ്ടോട്ടി നീരാട് എം ല്‍ പി സ്കൂളിന്റെയും അമരക്കരനാണ്.വിദ്യാഭാസ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വഴി നൂറുകണക്കിന് പേര്‍ക്ക് മംഗല്യ ഭാഗ്യം നല്‍കാനും ,വീടുകള്‍ ഉണ്ടാക്കി നല്‍കാനും സുലൈമാന്‍ ഹാജിക്ക് കഴിഞ്ഞിട്ടുണ്ട്.സ്വന്തം നാട്ടിലെ ക്ഷേത്ര മേല്കൂരക്ക് സ്വര്‍ണം ചാര്‍ത്താന്‍ സുലൈമാന്‍ ഹാജി വന്‍ തുക സംഭാവന നല്‍കിയത് കേരളത്തിലെ എല്ലാ പത്ര ,ദ്രിശ്യ,ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രാധാന്യത്തോടെ വാര്‍ത്ത നല്കിയ സംഭവം ആയിരുന്നു.
ദമാം കെ എം സി സി ബിസിനസ് എക്സലന്‍സി അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാഗസിന് അയ കേരള എഡിറ്റര്‍ ,കാലിക്കറ്റ് ജേര്‍ണല്‍ എന്നിവയുടെ ചെയര്‍മാനാണ് .
ചടങ്ങില്‍ ലാപിസ് ഭാരവാഹികളായ കെ എം ഷാഫി , മുനീര്‍ ചെങ്ങനി,പ്രമുഖ ബിസിനസ് ട്രെയിനെര്‍ മോന്‍സി വര്‍ഗീസ് എന്നിവരും സന്നിഹിതരായിരുന്നു.