ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ദിലീപ് ഹര്‍ജി നല്കി.തന്റെ കടയുടെ ഉദ്ഘാടനത്തിന് വിദേശത്തു പോകാന്‍ പാസ്സപോര്‍ട്ട് മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഹര്‍ജിയില്‍ ഇല്ല. ബിസ്സിനസ്സ് സംരംഭമായ ദേ പുട്ടിന്റെ കരാമ ശാഖ ഉദ്ഘാടനം ചെയ്യാന്‍ പോകേണ്ടതിനാല്‍ ഇളവ് നല്‍കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ് പാസ്പോര്‍ട്ട്. ഇത് തിരിച്ച് കിട്ടണമെന്ന ആവശ്യമാണ് ദിലീപ് മുന്നോട്ട് വെച്ചിരിക്കുന്നത്. വിദേശത്ത് പോവാന്‍ ഏതൊക്കെ ദിവസങ്ങളിലാണ് അനുമതി വേണ്ടതന്ന കാര്യങ്ങള്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടില്ല. നേരത്തെ ദിലീപിന് ജാമ്യം നല്കിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചില്‍ തന്നെയായിരിക്കും ഈ ഹര്‍ജി പരിഗണിക്കുക എന്ന സൂചനയുമുണ്ട്.
അതേസമയം പോലീസ് ജാമ്യത്തില്‍ ഇളവ് നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് തന്നെയാണ് സൂചനകള്‍.കഴിഞ്ഞ ദിവസം ദിലീപിനെയും സഹോദരന് അനൂപിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു