കോഴിക്കോട്: അമേരിക്കന്‍ സര്‍വകലാശാലയായ കിംഗ്സ് യൂണിവേഴ്സിറ്റിയുടെ ഡിലിറ്റ് ബിരുദ പ്രമുഖ പ്രവാസി ബിസിനസ്സുകാരന് കെ പി സുലൈമാന്‍ ഹാജിഏറ്റുവാങ്ങി. മധുര പോപ്പീസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദോഹ ബാങ്ക് സിഇഒ ഡോ.സീതാരാമന് മുഖ്യ അതിഥിയായിരുവന്നു. കിംഗ്സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.എസ് സെല്‍വിന്‍ കുമാര്‍ സംസാരിച്ചു.
മലപ്പുറം കൊണ്ടോട്ടി കീഴിശ്ശേരി സ്വദേശിയായ ഡോ.സുലൈമാന്‍ ഹാജി സൗദി അറേമ്പ്യയിലെ അഫ്ദാസ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ചെയര്‍മാനാണ്. വിവിധ വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം വിദ്യാഭ്യാസ-കാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള സംഭാവനകള്‍ പരിഗണിച്ചാണ് കിംഗ്സ് യൂണിവേഴ്സിറ്റി സുലൈമാന്‍ ഹാജിയെ ഡിലിറ്റിന് പരിഗണിച്ചത്.