ഓഖി ദുരന്തത്തിൽ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കോഴിക്കോട് തീരത്ത് നിന്ന് മൂന്നും പൊന്നാനിയിൽ നിന്ന് ഒരാളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 54 ആയി. തീരദേശ പൊലീസും മത്സ്യബന്ധനബോട്ടുകളും മൃതദേഹങ്ങള്‍ കരയ്ക്കെത്തിക്കാനുള്ള ശ്രം തുടങ്ങി.
ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് കടലിൽ അപകടത്തിൽപ്പെട്ടവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതിനിടെ ഇന്നലെ ആറ് മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തു. മലപ്പുറം ജില്ലയിലെ താനൂർ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. താനൂരിൽനിന്നും കൊച്ചിയിൽനിന്നും ഓരോന്നും കോഴിക്കോട്ടുനിന്ന് നാലും മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്.
കൊച്ചി, പൊന്നാനി എന്നിവിടങ്ങളിൽ നിന്നായി തിങ്കളാഴ്ചയും മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. അതിനിടെ, ചുഴലിക്കാറ്റിൽ കാണാതായവരെ ഉടൻ കണ്ടെത്തണമെന്ന ആവശ്യവുമായി ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം ഗവർണറെ കണ്ടു.
തിരുവനന്തപുരത്തു മെഡിക്കൽ കോളെജിൽ ഉൾപ്പെടെ 11 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. അതേസമയം, കാണാതായവരുടെ എണ്ണത്തെക്കുറിച്ച് അവ്യക്തത തുടരുകയാണ്. മുന്നൂറോളം പേരെ കണ്ടെത്താനുണ്ടെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും പറഞ്ഞെങ്കിലും 95 പേർ എന്നതിൽ ഉറച്ചുനിൽക്കുകയാണു റവന്യുവകുപ്പ്. തിരുവനന്തപുരം ജില്ലയിൽ മാത്രം 98 പേർ മടങ്ങിയെത്താനുണ്ടെന്നാണ് തിരുവനന്തപുരം അതിരൂപതയുടെ കണക്ക്. കൊച്ചിയിൽ കോസ്റ്റ് ഗാഡ് നടത്തിയ തിരച്ചിലിലാണ് രണ്ടു മൃതദേഹങ്ങൾ ലഭിച്ചത്.
അറബിക്കടലിൽ കേരളതീരത്തു നിന്നു 426 കിലോമീറ്റർ ദൂരെവരെ ഇന്നലെ വ്യോമസേന തിരച്ചിൽ നടത്തി. ദൂരെനിന്നു പോലും ആളുകളെയോ ബോട്ടുകളെയോ കണ്ടെത്താൻ കഴിയുന്ന ഇലക്ട്രോ ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ് ഉപകരണങ്ങളുടെ സഹായത്തോടെയാണു തിരച്ചിൽ. ഏഴുമണിക്കൂറോളം തുടർച്ചയായി നടത്തിയ അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ല. നാവിക, തീരസേനകളുടെ കപ്പലുകളും ആഴക്കടലിൽ തിരച്ചിൽ തുടരുകയാണ്.
ഓഖി ദുരന്തത്തില്‍പ്പെട്ട മൂന്നുപേരുടെ മൃതദേഹങ്ങള്‍കൂടി ബേപ്പൂര്‍ തീരത്തിനരികെ കടലില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കരയ്ക്കെ