Home » കലാസാഹിതി » സിനിമാക്കൊട്ടക » മായാനദി ഒരു അനുഭവമാണ്; പ്രണയത്തിലും പ്രതീക്ഷയിലും തുടങ്ങി, വേദനയിലേക്കും വിരഹത്തിലേക്കും ഒഴുകുന്ന ഒന്ന്

മായാനദി ഒരു അനുഭവമാണ്; പ്രണയത്തിലും പ്രതീക്ഷയിലും തുടങ്ങി, വേദനയിലേക്കും വിരഹത്തിലേക്കും ഒഴുകുന്ന ഒന്ന്

ശ്രീലക്ഷ്മി

പ്രേക്ഷകനും സിനിമയും തമ്മിലുള്ള ദൂരം കുറഞ്ഞ് കുറഞ്ഞ് സിനിമ നമുക്ക് ചുറ്റും, നമ്മൾ സിനിമയിലും ജീവിച്ചു തുടങ്ങുമ്പോഴാണ് സിനിമ ഒരു അനുഭൂതിയും അനുഭവവുമാകുന്നത്. മായാനദി ഒരു അനുഭവമാണ്. പ്രണയത്തിലും പ്രതീക്ഷയിലും തുടങ്ങി, വേദനയിലേക്കും വിരഹത്തിലേക്കും ഒഴുകുന്ന ഒന്ന്.

പഞ്ച് ഡയലോഗുകളുടേയോ ഗ്ലോറിഫൈഡ് കോൺടെക്സ്റ്റുകളുടെയോ അകമ്പടിയില്ലാതെ, ഒരു ചെറിയ വോയ്സ് ഓവറിലൂടെ കടന്നു വരുന്ന നായകൻ.
ഭുതവും വർത്തമാനവും മായ്ച്ചു കളഞ്ഞ് ഭാവിയുടെ പ്രതീക്ഷകളിലേക്ക് കുതിക്കുന്ന ഒരു യുവാവ്. നായികയുടെ എൻട്രിയിൽ കണ്ടു വരുന്ന പാട്ട്, കാറ്റ്, മഴ സ്ളോമോഷൻ ഒന്നും ഇവിടെയില്ല. സ്ഥിരമായി പോകുന്ന ക്ലാസ് മുറിയിലേക്ക് കയറിപ്പോകുന്ന ഒരു പെൺകുട്ടിയുടെ ലാഘവത്തിൽ ഫസ്റ്റ് എൻട്രി നടത്തുന്ന നായിക. കോൺഫ്ളിക്റ്റുകളേയും കോംപെറ്റീഷെൻസിനേയും കോൺഫിഡൻസ് കൊണ്ട് നേരിടുന്ന ഒരുവൾ.

മായാനദി ഒരു യാത്രയാണ്. മാത്തനും അപ്പുവിനും അവരുടെ ചുറ്റുമുള്ളവർക്കുമൊപ്പമുള്ള ഒരു യാത്ര. യാത്രക്കിടക്കിടെ ഇമ്പം കൂട്ടി മഴ പോലെ, കാറ്റു പോലെ, വന്നു പോവുന്ന റെക്സ് വിജയന്റെ ഈണത്തിലേക്ക്. ഷഹബാസ്സിക്കയുടെ ശബ്ദമലിഞ്ഞ പാട്ടുകൾ.

ഡയലോഗുകളിലൂടെ കഥ പറയുന്ന പതിവു രീതികളിൽ നിന്ന് മാറി കാഴ്ചകളും നോട്ടങ്ങളും ചിരിയും അങ്ങനെ ഇൻസ്റ്റിങ്ങ്റ്റ്സ് ആണ് ഇവിടെ പ്രധാന നറേറ്റർ.

ഏച്ചുകെട്ടിയ മുഴകൾ ഇല്ല എന്നതാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത. കോമഡിക്കു വേണ്ടിയോ പൊളിറ്റിക്കലൈസ് ചെയ്യാനോ ഇവിടെ അവസരങ്ങളും രംഗങ്ങളും തുന്നി ചേർത്തിട്ടില്ല.

സ്വാഭാവികതയുടെ അവസാന വാക്കാണ് മായാനദി എന്ന സിനിമ. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ള ഒരാൾക്ക് ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ഇതിലെ ഓരോ രംഗങ്ങളും റിലേറ്റ് ചെയ്യപ്പെടും. അങ്ങനെ ഇത് നമ്മുടെ കഥയായും മാറും. നമുക്കറിയാവുന്ന നമ്മുടെയുള്ളിലുള്ള അപ്പുവും മാത്തനുമെല്ലാം ഒഴുകി തുടങ്ങും.

22എഫ്കെ യിലെ, കാമുകനോട് “എം നോട്ട് എ വിർജിൻ” എന്നു പറയുന്ന ടെസക്കു ശേഷം മലയാളിയുടെ ഫേക്ക് മോറാലിറ്റിയുടെയും പൊതുബോധത്തിന്റേയും കൺസ്ട്രക്ക്റ്റഡ് സെക്ഷ്വൽ റ്റാബൂസിന്റെയും നെറ്റിയിൽ തറക്കുന്ന ആണിയാണ് അപ്പുവിന്റെ “സെക്സ് ഇസ് നോട്ട് എ പ്രോമിസ്” എന്ന സ്റ്റേറ്റ്മെന്റ്. ഈസ്ത്തെറ്റിസത്തിന്റെയും ഈറോട്ടിസത്തിന്റെയും ഇടയിലുള്ള ഒരു കൃത്യം പോയിന്റിൽ നിന്നാണ് ലിപ് ലോക്ക് സീനും ബെഡ്റൂം സീനും പോട്രെ ചെയ്തിരിക്കുന്നത്. ശരീരത്തിന്റെ ഒരു ബയോളജിക്കൽ സ്പേയ്സിൽ ഉപരി മനസ്സിന്റെ, പ്രണയത്തിന്റെ ടെൻറ്റർ ഇമോഷൻസ്സിനെയാണ് ഈ രംഗങ്ങൾ ഇവോക്ക് ചെയ്യുന്നത്.

കാസ്റ്റിങ്ങിനെക്കുറിച്ചോ അഭിനേതാക്കളെക്കുറിച്ചോ ഒന്നും പറയാനില്ല. മറ്റൊരാളെ വെച്ച് റിപ്ലെയ്സ് ചെയ്ത് ചിന്തിക്കാൻ പോലും പറ്റാത്ത അത്രേം അക്കുറേറ്റ് കാസ്റ്റിങ്. അവിടെ ടോവിനയോ ഐശ്വര്യ ലക്ഷമിയോ സൗബിനോ അങ്ങനെയാരുമില്ല.
മാത്തനും അപ്പുവും സമീറയും ഇക്കയും ആശാനുമൊക്കെയേയുള്ളൂ.

പ്രണയത്തിന് ശക്തമായ ഒരു ഹിഡൺ കറന്റ് ഉണ്ട്. മായാനദി ഒഴുകുന്നത് ഇവിടെയാണ്. എക്സിസ്റ്റെൻഷ്യൽ ക്രൈസിസ്സിനും വേർപാടിനും വഴക്കിനുമൊക്കെ ഇടയിലും മാത്തനും അപ്പുവിനുമിടയിൽ ഒഴുകുന്നത് ഈ ഹിഡൺ കറന്റ് ആണ്. സിനിമയുടെ അൺട്ടോൾഡ് സോളും അതാണ്. പ്രണയത്തിൽ നിന്ന് വിരഹത്തിലേക്കൊഴുകുന്ന സ്നേഹത്തിന്റെയും വേദനയുടേയും നദിയാണിത്.

മായാനദി ഈസ് നത്തിങ്ങ് ബട്ട് എൻ ഇൻവിസിബിൾ ഫ്ളോ ഓഫ് ലവ്! ❤
സിനിമ കഴിഞ്ഞിറങ്ങുമ്പോൾ നിറഞ്ഞ മനസിനും കണ്ണിനുമൊപ്പം എനിക്ക് ഒന്നേ പറയാനുള്ളൂ. അപ്പു പറയുന്ന പോലെ, “വൺസ് മോർ”

Leave a Reply