Home » നമ്മുടെ കോഴിക്കോട് » രാത്രികാലങ്ങളില്‍ നഗരത്തിലെത്തുന്നവര്‍ക്ക് കുറഞ്ഞനിരക്കില്‍ ഭക്ഷണമൊരുക്കാൻ കുടുംബശ്രീയുടെ നൈറ്റ് കഫേകള്‍

രാത്രികാലങ്ങളില്‍ നഗരത്തിലെത്തുന്നവര്‍ക്ക് കുറഞ്ഞനിരക്കില്‍ ഭക്ഷണമൊരുക്കാൻ കുടുംബശ്രീയുടെ നൈറ്റ് കഫേകള്‍

രാത്രികാലങ്ങളില്‍ നഗരത്തിലെത്തുന്നവര്‍ക്ക് കുറഞ്ഞനിരക്കില്‍ ഭക്ഷണമൊരുക്കി കുടുംബശ്രീയുടെ നൈറ്റ് കഫേകള്‍ വരുന്നു. കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് തുടങ്ങുന്നത്. ആദ്യം പാളയത്തും മാവൂര്‍ റോഡിലുമാണ്. വിജയകരമാണെന്ന് കണ്ടാല്‍ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും. മാവൂര്‍ റോഡ് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിന് സമീപത്ത് ഉടന്‍ തുറക്കും.

ടെന്റ് രൂപത്തിലാണ് കഫേകള്‍ ഒരുക്കുന്നത്. ഒരു സ്ഥലത്തുതന്നെ 14 ചെറിയ കൗണ്ടറുകള്‍ ഉണ്ടാവും. ഇത് ഓരോ കുടുംബശ്രീ സംഘങ്ങളുടെയും കീഴിലായിരിക്കും. പല കൗണ്ടറുകളിലും വ്യത്യസ്ത ഭക്ഷണങ്ങളായിരിക്കും. വൈകിട്ട് ഏഴു മുതല്‍ ഒരു മണിവരെയാണ് പ്രവര്‍ത്തിക്കുക. കൂടുതല്‍ പേര്‍ എത്തുകയാണെങ്കില്‍ സമയം ദീര്‍ഘിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന് കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി റംസി ഇസ്മായില്‍ പറഞ്ഞു. ഇതോടൊപ്പം നഗരത്തില്‍ മൂന്നിടങ്ങളില്‍ക്കൂടി രുചിപ്പുര തുടങ്ങാനും പദ്ധതിയുണ്ട്.

മൊബൈല്‍ രുചിപ്പുരകള്‍ തുടങ്ങാന്‍ കുടുംബശ്രീക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ഇതില്‍ കോഴിക്കോട് ബീച്ചിലടക്കം രണ്ടിടത്ത് ഉടന്‍ തുടങ്ങും. ഫോക്കസ് മാളിനോട് ചേര്‍ന്നാണ് ഇപ്പോള്‍ രുചിപ്പുരയുടെ ഔട്ട് ലെറ്റ് പ്രവര്‍ത്തിക്കുന്നത്. 20 ജീവനക്കാര്‍ ഇവിടെയുണ്ട്. മൊബൈല്‍ രുചിപ്പുരയുടെ ഒരെണ്ണം മാനാഞ്ചിറ ലൈബ്രറിക്ക് സമീപം തുറന്നിട്ടുണ്ട്.ടേസ്റ്റി കോര്‍ണറാണ് മറ്റൊരു ശ്രദ്ധേയമായ സംരംഭം. ഫ്രാന്‍സിസ് റോഡില്‍ റെയില്‍വ്യൂ ഹോസ്റ്റലിനോട് ചേര്‍ന്നാണ് പ്രവര്‍ത്തനം. അഞ്ചുരൂപയ്ക്ക് ചായയും പലഹാരങ്ങളും ഇവിടെ ലഭിക്കും. 30 രൂപയ്ക്ക് മീന്‍കറിയും ഊണും ലഭിക്കും.

Leave a Reply