സിനിമാ പാരഡീസോ ക്ലബ് സിനിമാ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച നടനുള്ള പുരസ്ക്കാരം നേടിയപ്പോള്‍ ടേക്ക് ഓഫീലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
തൊണ്ടിമുതലിന്റെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം സ്വന്തമാക്കിയപ്പോള്‍ ശ്യാം പുഷ്ക്കരന്‍ മികച്ച ഡയലോഗുകള്‍ക്കുള്ള പുരസ്ക്കാരം ലഭിച്ചു. രക്ഷാധികാരി ബൈജു എന്ന ചിത്രത്തില്‍ അജു വര്‍ഗീസിനെ പ്രണയിക്കുന്ന കുട്ടിയുടെ വേഷത്തില്‍ എത്തിയ കൃഷ്ണ പദ്മകുമാര്‍ മികച്ച സഹനടിക്കുള്ള പുരസ്ക്കാരം നേടിയപ്പോള്‍ അലന്‍സിയര്‍ ലേ മികച്ച സഹനടനുള്ള പുരസ്ക്കാരം നേടി. കിരണ്‍ ദാസാണ് മികച്ച എഡിറ്റര്‍ (തൊണ്ടിമുതല്‍), മികച്ച ഛായാഗ്രാഹകനുള്ള പുരസ്ക്കാരം രണ്ടു പേര്‍ക്കാണ്. തൊണ്ടിമുതലിന് രാജീവ് രവിയും, അങ്കമാലി ഡയറീസിന് ഗിരീഷ് ഗംഗാധരനും. പറവ, മായാനദി എന്നി സിനിമകള്‍ക്ക് റെക്സ് വിജയന് മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.