Home » കവർ സ്റ്റോറി » സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു: തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കും പരിഗണന

സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു: തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കും പരിഗണന

സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് അനുവദിച്ചു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്.തീരദേശ സ്‌കൂളുകളുടെ നവീകരണവും തീരദേശ പാക്കേജിലുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും സഹായം എത്തിക്കുന്നതിനും സാറ്റലൈറ്റ് വിദൂരവിനിമയ സംവിധാനം ഏര്‍പ്പടുത്തുന്നതിനായി 100 കോടി ചിലവുവരുന്ന സ്‌കീം ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കും. കടല്‍ത്തീരത്തുനിന്ന് അമ്പതു മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് 150 കോടി രൂപ നീക്കിവെക്കും. തീരദേശ മേഖലയിലെ റോഡ് വികസനത്തിനുള്ള തുകയടക്കം മത്സ്യമേഖലയ്ക്ക് 600 കോടി രൂപ നല്‍കും. കക്ക സഹകരണ സംഘത്തിന് മൂന്ന് കോടി അധികമായി അനുവദിക്കും. തുറമുഖ വികസനത്തിന് 584 കോടി. തീരദേശമേഖലയില്‍ സൗജന്യ വൈഫൈ. ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കേരളത്തിന്റെ തീരദേശ മേഖലയെ പരാമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്.

തീരദേശത്തെ ആരോഗ്യ സംരക്ഷണ മേഖലയുടെ സമഗ്രവികസനത്തിനുള്ള വിവിധ പദ്ധതികള്‍ക്കും തുക നീക്കിവെച്ചതായി മന്ത്രി പറഞ്ഞു. തീരദേശ ആശുപത്രികളുടെ വികസനം, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആരോഗ്യ പദ്ധതി, തീരദേശ സ്‌കൂള്‍ നവീകരണ പാക്കേജ്, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കായി കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപം തീരദേശ മേഖലയില്‍ നടത്തും. തീരദേശ മേഖലയുടെ ഹരിതവത്കരണത്തിനായി 150 കോടിയും നീക്കിവെക്കുമെന്ന് അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ജിഎസ്ടി നിരാശപ്പെടുത്തി. ജിഎസ്ടിയില്‍ എടുത്ത നിലപാട് ധനമന്ത്രി ന്യായീകരിച്ചു. സമ്പദ് ഘടനയിലെ ഓഖിയായിരുന്നു നോട്ട് നിരോധനം. കേരളത്തില്‍ ലിംഗസമത്വം ഉറപ്പാക്കും. അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് സ്ത്രീക്ക് കിട്ടുന്നില്ല.

ഭക്ഷ്യസുരക്ഷാ നിയമത്തിന് കഴിഞ്ഞ സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കം നടത്തിയില്ല. പ്രവാസികള്‍ക്കുള്ള മസാല ബോണ്ട് 2018-19 വര്‍ഷത്തില്‍ നടപ്പാക്കും. ന്യായവിലക്ക് നല്ല കോഴിയിറച്ചി ലഭ്യമാക്കുന്നതിന് കുടുംബശ്രീ ഇടപെടല്‍ ഉറപ്പാക്കും. കോഴിത്തീറ്റ ഫാക്ടറിക്ക് 20 കോടി അനുവദിച്ചു. ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് 2500 കോടി വകയിരുത്തി. എല്ലാ മെഡിക്കല്‍ കോളെജുകളിലും ഓങ്കോളജി വിഭാഗം ആരംഭിക്കും. മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. മലബാര്‍ കാന്‍സര്‍ സെന്റര്‍ മാതൃകയില്‍ കൊച്ചിയില്‍ നൂതന കാന്‍സര്‍ ആശുപത്രി. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബും ഓപ്പറേഷന്‍ സൗകര്യമുള്ള കാര്‍ഡിയോളജി വിഭാഗം. എല്ലാ ജനറല്‍ ആശുപത്രികളിലും എമര്‍ജന്‍സി വിഭാഗം തുടങ്ങും.

500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് പശ്ചാത്തല സൗകര്യത്തിന് 50 ലക്ഷം മുതല്‍ 1 കോടി വരെ സഹായം. സ്‌കൂളുകളുടെ ഡിജിറ്റലൈസേഷന് 33 കോടി. കംപ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി. അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 35 കോടി. 290 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ധനസഹായം 40 കോടിയായി ഉയര്‍ത്തി. 150 ഹെറിറ്റേജ് സ്കൂളുകൾക്ക് പ്രത്യേക ധനസഹായം. സ്പെഷ്യൽ സ്കൂളുകൾക്ക് 17 കോടി‍യും ബഡ്സ് സ്കൂളുകൾക്ക് 23 കോടി രൂപയും വകയിരുത്തി. 200 പഞ്ചായത്തുകളിൽ കൂടി പുതിയ ബഡ്സ് സ്കൂളുകൾ ആരംഭിക്കും

1200 ചതുരശ്ര അടി വീടുള്ളവര്‍, ആദായ നികുതി കൊടുക്കുന്നവർ ഒപ്പമുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇനി സാമൂഹ്യസുരക്ഷാ പെൻഷൻ ഇല്ല. അംഗപരിമിതരുടെ മക്കൾക്കുള്ള വിവാഹ ധനസഹായം 10,000 രൂപയിൽ നിന്ന് 40,000 രൂപയാക്കി.

സാമൂഹ്യ പെൻഷനിൽ നിന്നും പുറത്താകുന്നവർക്കായി പങ്കാളിത്ത പെൻഷൻ പദ്ധതി ആവിഷ്കരിക്കും. അതിക്രമങ്ങളെ അതിജീവിക്കുന്നവർക്കായി 3 കോടി രൂപ. ഭിന്നശേഷിക്കാർക്കുള്ള പ്രവർത്തനങ്ങൾ 42 കോടി. ഭിന്നശേഷിക്കാരുടെ ചികിത്സക്കും പരിചരണത്തിനും ഉള്ള പദ്ധതിക്ക് 30 കോടി. കുടുംബശ്രീക്ക്​ 200 കോടി. ജില്ലകളിൽ വർക്കിങ്​ വുമൻസ്​ ഹോസ്​റ്റലിന്​ 25 കോടി. ട്രാൻസ്​ജെൻഡർ ക്ഷേമത്തിന്​ 10 കോടി. പട്ടികജാതി-പട്ടികവർഗ ക്ഷേമത്തിനുള്ള അടങ്കൽ തുക 2859 കോടി. ന്യൂനപക്ഷ ക്ഷേമത്തിന്​ 91 കോടി.

എൻഡോസൾഫാൻ പാക്കേജ് പൂർണമായി വിനിയോഗിക്കും. അവിവാഹിതരായ അമ്മമാർക്കുള്ള ധനസഹായം 1000ൽ നിന്ന് 2000 ആക്കി.

ബജറ്റിന്റെ 13.6 ശതമാനം സ്ത്രീകേന്ദ്രീകൃത പദ്ധതികൾക്കെന്ന് ധനമന്ത്രി. എഞ്ചിനീയറിങ് തോറ്റ 20,000 വിദ്യാര്‍ഥികള്‍ക്ക് റെമഡിയൽ കോഴ്സ്. 2018–19 അയൽക്കൂട്ട വർഷമായി ആചരിക്കും. സ്ത്രീകൾക്കായുള്ള പദ്ധതികൾക്ക് 1267 കോടി. ബാംബൂ കോർപറേഷന് 10 കോടി രൂപ. കൈത്തറി മേഖലയ്ക്ക് 150 കോടി. സ്വകാര്യ കശുവണ്ടി കമ്പനികള്‍ക്ക് 20 കോടി. 1000 കയർ പിരി മില്ലുകൾ സ്ഥാപിക്കും; 600 രൂപ വേതനം ഉറപ്പാക്കും. ഖാദിക്ക് 19 കോടി.

ജൈവ കൃഷി 10 കോടി രൂപ. നെല്‍വയല്‍ തരിശിട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. തരിശ് കിടക്കുന്ന പാടത്ത് കൃഷിയിറക്കാന്‍ പാടശേഖര സമിതികള്‍ക്ക് 12 കോടി. ആഫ്രിക്കൻ രാജ്യങ്ങളുമായി ചേർന്ന് രാജ്യാന്തര കശുവണ്ടി ബ്രാൻഡ് അവതരിപ്പിക്കും.

കേരളാ അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും. നാളികേര വികസനത്തിന് 50 കോടി. കയർമേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് ഇളവ് അനുവദിക്കും. വരുന്ന വര്‍ഷം സംസ്ഥാനത്ത് മൂന്ന് കോടി വൃക്ഷത്തൈകള്‍ നടും. ജൈവം, പുഷ്പം, മെഡിസിനൽ പ്ലാന്റ്‌, വാഴക്കൃഷികൾക്കായി 134 കോടി. ജൈവം, പുഷ്പം, ജൈവം, പുഷ്പം, മെഡിസിനൽ പ്ലാന്റ്‌, വാഴക്കൃഷികൾക്കായി 134 കോടി. 2015ലെ ഭൂനികുതി പുനഃസ്ഥാപിച്ചു. 1000 കോടിയുടെ നീർത്തട അധിഷ്ഠിത പദ്ധതികൾക്ക് നിര്‍ദേശം.

മൃഗസംരക്ഷണത്തിന് 330 കോടി, ക്ഷീര വികസനം-107 കോടി, വിള ആരോഗ്യം -54 കോടി, ഗുണമേന്മയുള്ള വിത്ത് ഉറപ്പാക്കാൻ -21 കോടി. പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് 71 കോടി.

ട്രിപ്പിൾ ഐ.ടി.എം.കെയുടെ എണ്ണം ആയിരമാക്കാനും യു.ജി.സി അംഗീകാരമുള്ള ഡീംഡ് യൂണിവേഴ്സിറ്റി ആക്കുന്നതിനും 65 കോടി.

പാലായിലെ ഐ.ഐ.ടി.കെ.കെക്ക് 25 കോടി. സ്റ്റാര്‍ട്ടപ്പ് മിഷനുകള്‍ക്കുള്ള ഇന്‍ക്യുബേഷന്‍ പാര്‍ക്കിനായി 80 കോടി രൂപ. ടൂറിസം മാര്‍ക്കറ്റിന് 82 കോടി. പൈതൃക ടൂറിസത്തിന് 40 കോടി. കാൻസർ മരുന്ന് നിര്‍മാണ ഫാക്ടറി തുടങ്ങും. മുസിരിസ് മോഡൽ പൈതൃക പദ്ധതി 40 കോടി. ടെക് നോപാർക്കിനും ഇൻഫോപാർക്കിനും 69 കോടി. കെ.എസ്.ടി.പി മരുന്നുകള്‍ ആഫ്രിക്കയിലേക്ക് കയറ്റി അയക്കും. ചവറ കെ.എം.എം.എലിന് പുതിയ ഫാക്ടറി നിര്‍മിക്കാൻ സ്ഥലമേറ്റെടുക്കും.

ചെറുകിട വ്യവസായ മേഖലക്ക് 160 കോടി. അതിക്രമങ്ങൾ അതിജീവിച്ചവരെ പുനരധിവസിപ്പിക്കാൻ ‘നിർഭയ’ വീടുകൾ സ്ഥാപിക്കും. തലശേരി പൈതൃക പദ്ധതിക്ക് 40 കോടി. സ്ത്രീ സുരക്ഷ മുന്നില്‍കണ്ട് എറണാകുളത്ത് ഷീ ലോഡ്ജുകൾ നിർമിക്കും. റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1450 കോടി. വൈറ്റില മോഡലിൽ കോഴിക്കോട്ട് മൊബിലിറ്റി ഹബ് നടപ്പാക്കും.

കെ.എസ്.ആർ.ടി.സിക്ക് 1000 കോടി. ശമ്പളവും പെൻഷനും നൽകാൻ കെ.എസ്.ആർ.ടി.സിയെ പ്രാപ്തമാക്കും. കെ.എസ്.ആർ.ടി.സി പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കില്ല. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിക മാര്‍ച്ചിന് മുന്‍പ് കൊടുത്തു തീര്‍ക്കും. കെ.എസ്.ആര്‍.ടി.സിയുടെ വായ്പ ആറ് മാസത്തിനകം സര്‍ക്കാര്‍ തിരിച്ചടക്കും. കെ.എസ്.ആര്‍.ടി.സി 1000 പുതിയ ബസുകൾ നിരത്തിലിറക്കും.

വന്‍കിട ജലസേചന പദ്ധതികള്‍ 315 കോടി.

കേരള സർവകലാശാല-27 കോടി, കാലിക്കറ്റ് സർവകലാശാല 25 കോടി, എം.ജി സർവകലാശാല 25 കോടി, സംസ്കൃത സർവകലാശാല 16 കോടി.

കണ്ണൂർ സർവകലാശാല 25 കോടി, നുവാൽ അഡ്വാൻസ് ലീഗൽ സ്റ്റഡീസ് 7 കോടി, മലയാളം സർവകലാശാല 8 കോടി, കാർഷിക സർവകലാശാല 82.5 കോടി, വെറ്റിനറി സർവകലാശാല 77 കോടി.

ഫിഷറീഷ് സർവകലാശാല 41 കോടി, മെഡിക്കൽ സർവകലാശാല 24.5 കോടി, അബ്ദുൽ കലാം സാങ്കേതിക സർവകലാശാല 31 കോടി, കൊച്ചി സാങ്കേതിക സർവകലാശാല 24 കോടി, കേരള കലാമണ്ഡലം 12.5 കോടി.

ആര്‍.സി.സിക്ക് 79 കോടി. മലബാര്‍ കാന്‍സര്‍ സെന്ററിന് 38 കോടി. സാംസ്കാരിക മേഖലക്ക് 144 കോടി. എ .കെ.ജി സ്മാരകത്തിന് 10 കോടി. ഒ.എന്‍.വി സ്മാരകം 5 കോടി. ശബരിമല മാസ്റ്റര്‍പ്ലാന്‍ 28 കോടി.

റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ച് കേരളാ ബാങ്ക് സ്ഥാപിക്കും. പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ ഡേറ്റാബേസും ഗ്രീവെന്‍സ് സെല്ലും സ്ഥാപിക്കും. പുന്നപ്ര–വയലാർ സ്മാരകത്തിന് 10 കോടി. പ്രവാസി പെന്‍ഷന്‍ പദ്ധതി പരിഷ്കരിക്കാൻ നടപടി. ജയിലിലായ പ്രവാസികള്‍ക്ക് നിയമസഹായം 14 കോടി.

ഇതര സംസ്ഥാന തൊഴിലാളി ക്ഷേമത്തിന് കെട്ടിട നിര്‍മാണ സെസ്സില്‍ നിന്ന് 50 കോടി. ഇതര സംസ്ഥാന തൊഴിലാളികള്‍ ഇനി മുതല്‍ അതിഥി തൊഴിലാളികളായിരിക്കുമെന്ന് ധനമന്ത്രി.

ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വില വർധിപ്പിച്ചു. വിദേശ മദ്യത്തിന് സെസ് ഒഴിവാക്കി തത്തുല്യ നികുതി ഒഴിവാക്കും. 400 രൂപക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനം നികുതി കൂട്ടി.

ആധാരത്തിന്റെ പകർപ്പ് വാങ്ങുന്നതിനുള്ള ഫീസ് കൂട്ടി.

Leave a Reply