ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനു അവസരം ലഭിച്ച പ്രവാസികള്‍ക്കു സ്വന്തം പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തിയതിയില്‍ മാറ്റം വരുത്താനാകില്ലെന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി. ഇതു സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ കത്തു ലഭിച്ചതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങളെ അറിയിച്ചു.
ഈ വര്‍ഷത്തെ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ വിവരങ്ങള്‍ മേയ് 15നകം ഇ-പാത്ത് വഴി ശേഖരിച്ച് ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഇതിനുശേഷമുളള തീര്‍ഥാടകരുടെ രേഖകള്‍ സ്വീകരിക്കാന്‍ കഴയില്ലെന്നും എല്ലാവര്‍ഷവും ഇന്ത്യന്‍ തീര്‍ഥാടകരുടെ വിവരങ്ങള്‍ അറബി മാസം ഷഹ്ബാനിനുള്ളില് പൂര്‍ത്തീകരിക്കുമെന്ന് കാണിച്ചാണ് സൗദി ഹജ്ജ് മന്ത്രാലയത്തിനു കത്തു നല്‍കിയത്. അതിനാല്‍ പ്രവാസികള്‍ ഏപ്രില്‍ 15നകം പാസ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കണം.
പ്രവാസികളുടെ പാസ്പോര്‍ട്ട് സമര്‍പ്പണ തിയതി നീട്ടണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സൗദി ഹജ്ജ് മന്ത്രാലയത്തോടു ആവശ്യപ്പെട്ടിരുന്നു. മേയ് 15നുളളില്‍ ഇന്ത്യയിലെ തീര്‍ഥാടകരുടെ ഡാറ്റാ എന്‍ട്രി സൗദി ഹജ്ജ് മന്ത്രാലയത്തിനു പൂര്‍ത്തീകരിക്കണമെന്നും അറിയിച്ചത്. ഹജ്ജിനു അവസരം ലഭിച്ച പ്രവാസികളെല്ലാത്ത മുഴുവന്‍ പേരും ഈ മാസം 12നുളളില്‍ പാസ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കണം.