‘മുട്ടമാല,മുട്ട സുര്‍ക്ക, കുമ്പിളപ്പം,പഴം നിറച്ചത്, കടുക്ക നിറച്ചത്, ഉന്നക്കായ,മീന്‍ പത്തിരി,ചട്ടിപ്പത്തിരി, ഇളനീര് പുഡ്ഡിങ് , കോഴിക്കപ്പ ബിരിയാണി ,മീന്‍ കടലറ്റ്’
വായില്‍ വെള്ളം നിറയാന്‍ ഇനി എന്ത് വേണം?
രുചിയുടെ മാത്രമല്ല നന്മയുടെയും ഒരു സ്പര്‍ശമുണ്ട് സര്‍വ്വ ശിക്ഷാ അഭിയാന് സൗത്ത് തിരുവണ്ണൂര്‍ അര്‍ബന്‍ റിസോഴ്സ് സെന്ററിനു കീഴിലെ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ നയിച്ച ‘ സൗത്തന്സ് കിച്ചണ്‍ ‘ എന്ന ഭക്ഷ്യ മേളയ്ക്ക് .
ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും ശാക്തീകരണം ലക്ഷ്യമാക്കികൊണ്ട് വിവിധങ്ങളായ പരിപാടികളാണ് സര്‍വ്വശിക്ഷാ അഭിയാന് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
കോഴിക്കോട് ബീച്ചില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ എത്തിയ സൗത്തന്സ് കിച്ചനെ ഇരുകൈയ്യും നീട്ടിയാണ് കാണികള്‍ വരവേറ്റത്. രക്ഷിതാക്കളെയും കുട്ടികളെയും സ്വയം പര്യാപ്തതയിലേക്ക് നയിക്കുക എന്ന ലക്ഷ്യം ഫലവത്താക്കാന്‍ ഇനിയും ഇത്തരം പരിപാടികളുമായി എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.