Home » കലാസാഹിതി » ‘സുനയന’: അബ്ദുൾഖാദർ സ്മൃതിയിൽ കോഴിക്കോട്ട് മുഴുദിന സംഗീതപരിപാടി

‘സുനയന’: അബ്ദുൾഖാദർ സ്മൃതിയിൽ കോഴിക്കോട്ട് മുഴുദിന സംഗീതപരിപാടി

നശ്വര സംഗീതകാരൻ കോഴിക്കോട് അബ്ദുൾഖാദറിന്റെ സ്മരണയിൽ ‘സുനയന’ സംഗീതപരിപാടി മാർച്ച് പത്തിന് കോഴിക്കോട് ടാഗോർ സെന്റനറി ഹാളിൽ നടക്കും. കോഴിക്കോട് അബ്ദുൾ ഖാദർ ഫൗണ്ടേഷന്റെ മുൻകയ്യിൽ വിവിധ സാംസ്കാരിക സംഘങ്ങളുടെ സഹകരണത്തോടെയാണ് മുഴുദിന സംഗീത പരിപാടി.

കോഴിക്കോടിന്റെ സംഗീതഭൂതകാലത്തിന്റെ വിവിധ തലങ്ങൾ അന്വേഷിക്കുന്ന ചർച്ചകൾ, ആ കലാനവോത്ഥാനകാലത്തിൽ പങ്കുകൊണ്ടവരുടെ അനുഭവങ്ങൾ പങ്കിടുന്ന സൗഹൃദസംഗമങ്ങൾ, മൺമറഞ്ഞ കലാസംഘാടകരെയും സംഗീതകാരന്മാരെയും ഓർമ്മിക്കുന്ന അനുസ്മരണ സദസ്സ് തുടങ്ങി വിവിധ പരിപാടികൾ ‘സുനയന’യിലുണ്ടാവും. കോഴിക്കോട് അബ്ദുൾഖാദറിന്റെ പാട്ടുകൾ കോർത്തിണക്കി സതീഷ് ബാബുവും അബ്ദുൾ ഖാദറിന്റെ ഒപ്പമുണ്ടായിരുന്ന ഉപകരണ സംഗീതജ്ഞരും നയിക്കുന്ന സംഗീതസന്ധ്യ’സുനയന’യുടെ മുഖ്യ ആകർഷണമാവും.

‘സുനയന’യുടെ സംഘാടനത്തിന് കോഴിക്കോട് നഗരസഭയുടെ മുൻ മേയർ എം.ഭാസ്കരൻ ചെയർമാനും, കോഴിക്കോട് അബ്ദുൾഖാദർ ഫൗണ്ടേഷൻ പ്രസിഡന്റ് ബീരാൻ കല്പുറത്ത് ജനറൽ കൺവീനറുമായി വിവിധ ഉപസമിതികളടങ്ങുന്ന സംഘാടകസമിതി രൂപീകരിച്ചു. സമിതി രൂപീകരണയോഗം എം.ഭാസ്കരൻ ഉദ്ഘാടനംചെയ്തു.കോയ മുഹമ്മദ് അദ്ധ്യക്ഷനായി.

ജമാൽ കൊച്ചങ്ങാടി, കെ. സലാം, ഒ. പി. സുരേഷ്, ഹരി നാരായണൻ, അബൂബക്കർ കക്കോടി, അനിൽകുമാർ തിരുവോത്ത്, അൻവർ കുനിമൽ, സി.കെ. അബ്ദുൾ അസീസ്, ബൈജു ലൈല രാജ്, ഗുലാബ് ജാൻ, മനോജ് ഉണ്ണിക്കൃഷ്ണൻ, പി. രവീന്ദ്രൻ, എൻ. എസ്. സജിത്, നദീംനൗഷാദ്, ബിപിൻ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

എം. ടി. വാസുദേവൻ നായർ, യു. എ.ഖാദർ, മന്ത്രി ടി. പി.രാമകൃഷ്ണൻ, എം. കെ. രാഘവൻ എം.പി., എം.എൽ.എ.മാരായ എ. പ്രദീപ് കുമാർ, എം.കെ. മുനീർ, വി കെ.സി. മമ്മദ് കോയ, പുരുഷൻ കടലുണ്ടി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, കോഴിക്കോട് കളക്ടർ യു. വി. ജോസ്, പി. വി.ഗംഗാധരൻ, സി. എം. വാടിയിൽ എന്നിവർ സംഘാടകസമിതി രക്ഷാധികാരികളാണ്.

വിൽസൺ സാമുവൽ, വി.ആർ. സുധീഷ്, ടി. വി. ബാലൻ, ചെലവൂർ വേണു, സി. പി. അബൂബക്കർ, കെ. ജെ. തോമസ്, പി. ടി. അബ്ദുൾ ലത്തീഫ്, പി. എ. മുഹമ്മദ് റിയാസ്, ജമാൽ കൊച്ചങ്ങാടി, കെ. സലാം, കോയ മുഹമ്മദ് എന്നിവരാണ് വൈസ് ചെയർമാൻമാർ. ദീദി ദാമോദരൻ, പ്രേംചന്ദ്, ലത്തീഫ് സ്റ്റെർലിംഗ്, അബൂബക്കർ കക്കോടി, അനിൽകുമാർ തിരുവോത്ത്, സി. കെ. ഹസ്സൻകോയ എന്നിവരാണ് ജോ.സെക്രട്ടറിമാർ.

സംഘാടക സമിതിയുടെ മറ്റു ഭാരവാഹികൾ (ചെയർമാൻ, കൺവീനർ എന്ന ക്രമത്തിൽ):

പ്രോഗ്രാം: വിനീഷ് വിദ്യാധരൻ, രഞ്ജിത്ത് മേക്കയിൽ.
സെമിനാർ: ഡോ. കെ. ഗോപാലൻകുട്ടി, നദീം നൗഷാദ്.
സൗഹൃദസംഗമം/ആദരസദസ്സ്: ജമാൽ കൊച്ചങ്ങാടി, സുരേഷ് പാറപ്രം.
അനുസ്മരണസായാഹ്നം: വി. ആർ. സുധീഷ്, സി. കെ.ഹസ്സൻകോയ.
സംഗീതസന്ധ്യ: കെ. സുബൈർ, ബിപിൻ ബാലകൃഷ്ണൻ.
ഗവേഷണഏകോപനം/പ്രസിദ്ധീകരണം: ഡോ. കെ. എം.അനിൽ, എൻ. എസ്. സജിത്.
പ്രചാരണം/ഓൺലൈൻ പ്രമോഷൻ: അൻവർ കുനിമൽ, രോഹിത് ആനന്ദ്.
പ്രഭാതസംഗീതം/മധ്യാഹ്നസംഗീതം: കെ. ധർമ്മേഷ്, പ്രസാദ് വി ഹരിദാസൻ.
സ്വീകരണം: പി. എസ്. സ്മിജ, മജ്‌നി തിരുവങ്ങൂർ.
സാമ്പത്തികം: പി. രവീന്ദ്രൻ, കെ. കൃഷ്ണൻ.
മീഡിയ: പി. ജെ. ജോഷ്വ, എ. വി. ഫർദിസ്.
ഭക്ഷണം/താമസം: ബെനി താമരശ്ശേരി, നസീഫ് ചെറുകാവ്.

Leave a Reply