കാലിക്കറ്റ് ജ്യോഗ്രഫി ടീച്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ ഭൂമി ശാസ്ത്ര പ്രതിഭാ പുരസ്കാരം സി.എസ്.മീനാക്ഷിക്ക്.
ഇന്ത്യൻ ഭൂപട നിർമ്മാണത്തിന്റെ വിസ്മയ ചരിത്രം രേഖപ്പെടുത്തിയ “ഭൗമ ചാപം” എന്ന പുസ്തകത്തിന്റെ രചയിതാവാണ് സി.എസ് മീനാക്ഷി.
ലോക ചരിത്രത്തിലെ തന്നെ അപൂർവ്വമായ മാനുഷിക സംരഭങ്ങളിലൊന്നായ സർവെ ഓഫ് ഇന്ത്യയുടെ വിസ്മയാവഹമായ കഥയാണ് ഭൗമ ചാപം എന്ന പുസ്തകത്തിൽ പറയുന്നത്.
തൃശൂർ ഗവ. എൻജിനീയറിങ് കോളേജിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ സി.എസ് മീനാക്ഷി ഇപ്പോൾ തദ്ദേശ സ്വയം ഭരണ വകുപ്പിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറായി സേവനമനുഷ്ടിക്കുന്നു.
കോഴിക്കോട് വെച്ച് നടക്കുന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സി.ജി.ടി.എ പ്രസിഡണ്ട് വി.ജഗൽ കുമാർ, ജനറൽ സെക്രട്ടറി എൻ.കെ സലീം എന്നിവർ അറിയിച്ചു.