Home » നമ്മുടെ കോഴിക്കോട് » പേരാമ്പ്ര ബൈപാസിന്റെ അക്വിസിഷൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കും

പേരാമ്പ്ര ബൈപാസിന്റെ അക്വിസിഷൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കും

പേരാമ്പ്ര ബൈപാസിന്റെ അക്വിസിഷൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നു ടി പി രാമകൃഷ്ണൻ. ബൈപാസിന്റെ അക്വിസിഷൻ നടപടികളുമായി ബന്ധപ്പെട്ട് കോഴിക്കോട് കലക്ട്രേറ്റിൽ നടന്ന യോഗ ത്തിനു ശേഷമാണു അദ്ദേഹം ഈ കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്

ഫേസ്ബുക് പേജിന്റെ പൂർണ്ണ രൂപം
പേരാമ്പ്ര ബൈപാസിന്റെ അക്വിസിഷൻ നടപടികളുമായി ബന്ധപ്പെട്ട് കോഴിക്കോട് കലക്ട്രേറ്റിൽ നടന്ന യോഗം ചേരുകയും അക്വിസിഷൻ നടപടികൾ വളരെ വേഗത്തിൽ പൂർത്തീകരിക്കുവാനും യോഗം തീരുമാനമെടുത്തു. വെളിയന്നൂർ ചെല്ലി, ആവളപാണ്ടി, കരുവോട് ചിറ, തുടങ്ങി എല്ലാ പാടശേഖരങ്ങളിലെയും കൃഷി വിപുലപ്പെടുത്തുന്നതിനും, പേരാമ്പ്ര – ചെറുവണ്ണർ – ചാനിയംകടവ് റോഡിന്റെയും, പേരാമ്പ്ര – മേപ്പയ്യൂർ- പയ്യോളി റോഡിന്റെയും പ്രവൃത്തികൾ വിലയിരുത്തി ആവശ്യമായ തുടർനടപടികൾ കൈക്കൊള്ളുവാനും നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply