Home » മറുകാഴ്ച » അമിത്‌ ഷാ ഇന്ദ്രജാലത്തിൽ തകർന്നത് പാർട്ടി ഓഫീസുകളും ലെനിന്റെ പ്രതിമയും മാത്രമല്ല

അമിത്‌ ഷാ ഇന്ദ്രജാലത്തിൽ തകർന്നത് പാർട്ടി ഓഫീസുകളും ലെനിന്റെ പ്രതിമയും മാത്രമല്ല

അസീബ് പുത്തലത്ത്

ത്രിപുരയിൽ ഇടതുപാർട്ടിയായ സി പി ഐ എം തോറ്റു. തീവ്രവലത്‌-വർഗീയ-വിഘടന സഖ്യം ബി ജെ പിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്നു. പാർട്ടി ഓഫീസുകളും പാർട്ടിക്കാരും ലെനിന്റെ പ്രതിമയും മാത്രമല്ല, അന്നാട്ടിൽ ഉണ്ടായിരുന്ന കോൺഗ്രസ്‌ ഓഫീസുകൾ, മസ്ജിദുകൾ, ചർച്ചുകൾ, ദളിത്‌ സെറ്റിൽമന്റ്‌ കോളനികൾ തുടങ്ങി എല്ലാം നശിപ്പിക്കുകയോ കയ്യേറുകയോ ചെയ്തിട്ടുണ്ട്‌. സോനാമുറയിലെ പള്ളി തകർക്കുന്നിതിനിടയിൽ ബി ജെ പിക്കൊപ്പം കൂടാൻ കൂട്ടാക്കാതിരുന്ന ബാക്കിയുള്ള കോൺഗ്രസുകാരിൽ ഒരാളായ ബിലാൽ മിയയുടെ പിതാവ്‌ താഹർ മിയയെ തല്ലിക്കൊന്നിട്ടുണ്ട്‌.
കോൺഗ്രസിൻ്റെ കമാൽപൂരിലെ ഓഫീസടക്കം കൈക്കലാക്കി, ബി ജെ പി കൊടി നാട്ടിയിട്ടുണ്ട്‌. ദളിത്കോളനിയിൽ തന്റെ വീട്‌ തകർക്കാൻ വന്ന സംഘഭീകരരെ തടഞ്ഞ ഇരുപത്‌ വയസുള്ള ദളിത്‌ യുവതിയെ അടിച്ചുകൊന്നിട്ടുണ്ട്‌, വായനാശാലകലും, ഡി എം എം കോളേജും അഗ്നിക്കിരയാക്കിയിട്ടുണ്ട്‌.

ഇന്നലെ വരെ കേരളത്തിലെ പർട്ടിക്ക്‌ റഫറൻസായി ത്രിപുരയിലെ പാർട്ടിയെ, ഭരണത്തെ, നേതാക്കളെ, സമധാനാന്തരീക്ഷത്തെ ചൂണ്ടിക്കാട്ടിയിരുന്ന കൊങ്ങി-ലീഗ്‌-സുഡു-മൗദൂദി-അമാനവക്കൂട്ടങ്ങളടക്കം സി പി ഐ എം ത്രിപുരയിലും അക്രമമായിരുന്നു എന്ന് മലക്കം മറിഞ്ഞ്‌, ആർ എസ്‌ എസ്‌ അക്രമണങ്ങൾക്ക്‌ ശക്തമായ പിന്തുണ നൽകുന്നുണ്ട്‌.

കോൺഗ്രസ്‌ എം എൽ എമാരിൽ വി ടി ബൽറാം, സംഘിനെ തലോടിയത്‌ സി പി ഐ എമുകാർ ആക്രമിക്കപ്പെടുന്നത്‌ അവർ അർഹിച്ചിട്ടാണെന്ന ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ. ത്രിപുര കേരളത്തിൽ ആവർത്തിക്കുമെന്ന പ്രഖ്യാപനത്തിലൂടെ.

അനിൽ അക്കരെ എം എൽ എ, തെലുങ്കാനയിൽ തകർക്കപ്പെട്ട രാജീവ്‌ ഗാന്ധിയുടെ പ്രതിമ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത്‌, അത്‌ ചെയ്തത്‌ ത്രിപുരയിലെ കമ്യൂണിസ്റ്റുകാരാണെന്ന കള്ളത്തിലൂടെ. വേണ്ടി വന്നാൽ കേരളത്തിലെ എ കെ ജിയുടെ, കൃഷ്ണപിള്ളയുടെ സ്മാരകങ്ങളും തകർക്കപ്പെടണമെന്ന ആഗ്രഹത്തോടെ.

സകലമാധ്യമങ്ങളും മാധ്യമപ്രവർത്തകരും പ്രത്യേകപരിപാടികളും സിന്ധു-വിനു-ജാവേദ്‌ ഇത്യാദി ടീമുകളും അമിത്ഷായുടെ ഇന്ദ്രജാലത്തെക്കുറിച്ചോർത്ത്‌ ഓർഗാസം കൊണ്ട്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടിക്ക്‌ കുറ്റപത്രം തയാറാക്കുന്ന തിരക്കിലാണ്.

കോൺഗ്രസിൻ്റെ പാർട്ടിയോഫീസുകളുടേയോ പള്ളികളുടേയോ മേലുള്ള സംഘപരിവാരാക്രമണങ്ങളെ വെള്ളപൂശുന്നത്‌, ഓരോ അക്രമണങ്ങളും, സി പി ഐ എം ഐ ഡികൾ ചർച്ചക്ക്‌ വക്കുമ്പോൾ, ആദ്യം എതിർ കമന്റിടുന്നത്‌, സോഴ്സ്‌ ചോദിക്കുന്നത്‌, സോഴ്സ്‌ കൊടുത്താൽ ‘നിങ്ങൾ പാവങ്ങളല്ലല്ലോ’ എന്ന് കൗണ്ടർ ചെയ്യുന്നത്‌ സംഘികളല്ല. അടപടലം സ്വന്തം പാർട്ടിയെ ബി ജെ പി കൊണ്ടുപോയിട്ടും സി പി ഐ എമിന്റെ തളർച്ചയിൽ ഹാപ്പിയായിരിക്കുന്ന കോൺഗ്രസുകാർ,
രാജ്യത്തുടനീളം സംഘ്‌ അക്രമണങ്ങൾക്ക്‌ ഇരയാകുന്ന സമുദായത്തെ പ്രതിനിധീകരിക്കുന്നെന്നവകാശപ്പെടുന്ന പാർട്ടിക്കാർ
നിഷ്പക്ഷ-നിരീക്ഷകർ,
നാലുപേരറിയുന്ന മാധ്യമപ്രവർത്തകർ.
അങ്ങനെ കല്ല്-കരട്‌-കാഞ്ഞിരക്കുറ്റി മുതൽ മുള്ള്‌-മുരിക്ക്‌-മൂർഖൻ പാമ്പുകൾ വരെ ആഘോഷത്തിലാണ്.

സ്വന്തം പാർട്ടിയെ നമ്പിയ 1.5% വരുന്ന കോൺഗ്രസുകാരുടെ ചോരയോ ജീവനോ കോൺഗ്രസുകാരേയോ,
പൊളിച്ച്‌ നീക്കപ്പെടുന്ന ആരാധനാലയങ്ങൾ സ്വത്വവാദികളെയോ അലോസരപ്പെടുത്താതിരിക്കട്ടെ.

◆ ◆ ◆

മാധ്യമപ്രവർത്തകർ സംഘപരിവാരത്തെ വെളുപ്പിച്ചെടുക്കുന്ന, ‘നിങ്ങളിൽ പ്രതീക്ഷയുള്ളത്‌ കൊണ്ടാണ്‌ നിങ്ങളെ മാത്രം തല്ലുന്നത്‌’ എന്ന സി പി ഐ എം വിരുദ്ധ ശൈലി അതിൻ്റെ പീക്കിലെത്തിയിരിക്കുന്നു. സംഘ്‌ അക്രമങ്ങളെ, പള്ളികത്തികലിനെ, പണം കൊടുത്ത്‌ ഭരണം പിടിക്കുന്നതിനെയൊക്കെ ‘അമിത്‌ ഷാ ഇന്ദ്രജാലം’ എന്നെഴുതുന്ന പാർട്ടികളാണ്. ഏതൊരു വാർത്തയും സംഘനുകൂലവും സി പി ഐ എം വിരുദ്ധവുമായി നരേറ്റ്‌ ചെയ്യുന്നത്‌ അവർ കൃത്യമായി ചെയ്യുന്നുണ്ട്‌.

കേരളാ കോൺഗ്രസ്‌ ഇടതുമുന്നണിയിലേക്ക്‌ സഖ്യത്തിലേക്ക്‌ ചേരാൻ സാധ്യത എന്നൊരു വാർത്ത വരുന്നു എന്ന്‌ കരുതുക. അന്ന്‌ ചാനലിൽ സ്വഭാവികമായും സി പി ഐ എമിനെ നന്നാക്കുന്ന ഒരു അവതാരക സ്ഫുടമായ ഭാഷയുമായി പ്രത്യക്ഷപ്പെടും, പാർട്ടിക്ക്‌ ക്ലാസെടുത്ത്‌ ഇങ്ങനെ പറഞ്ഞവസാനിപ്പിക്കും.

“………ഇനിയും എന്ത്‌ ധാർമ്മികതയാണ് സി പി ഐ എമിനവകാശപ്പെടാനുള്ളത്‌..?
എന്ത്‌ പറഞ്ഞാണ് സി പി ഐ എമിന്‌ ജനങ്ങളോട്‌ വോട്ട്‌ ചോദിക്കാൻ കഴിയുന്നത്‌.?
മാണിയുമായി സഹകരിക്കുന്ന നിങ്ങൾക്ക്‌ ഞങ്ങൾ ജനങ്ങൾ എന്തിനാണ് വോട്ട്‌ ചെയ്യേണ്ടത്‌.?
എന്തായാലും, അരനൂറ്റാണ്ടിന്റെ സംശുദ്ധമായ ചരിത്രമുള്ള കേരളത്തിലെ കമ്യൂണിസ്റ്റ്‌-മാർക്സിസ്റ്റ്‌ പാർട്ടി, അതിൻ്റെ മൂല്യങ്ങളെ ബലികഴിക്കുകയാണെന്ന്, പൊതുജനത്തെ പരിഹസിക്കുകയാണെന്ന്‌, പ്രായോഗിക രാഷ്‌ട്രീയത്തിനു മുൻപിൽ ധാർമ്മികതയെ കുഴിച്ചുമൂടുകയാണെന്ന്‌ പറയാതെ വയ്യ.!!”

അതേസമയം, കേരളാ കോൺഗ്രസ്‌ ബി ജെ പി സഖ്യത്തിലേക്ക്‌ പോകുന്നു.

അവതാരക സ്ഫുടമായ ഭാഷയിൽ..

“…..അമിത്‌ ഷായുടെ ചാണക്യതന്ത്രങ്ങളെ മുൻ കൂട്ടി കാണാൻ കേരളത്തിലെ മുഖ്യധാരാപാർട്ടികൾക്ക്‌, വിശിഷ്യാ സംഘപരിവാരത്തെ ആശയം കൊണ്ടും ആയുധം കൊണ്ടും തടയുന്നുവെന്ന് അവകാശപ്പെടുന്ന സി പി ഐ എമിനു കഴിയാതിരുന്നത്‌ എന്തുകൊണ്ടാണ്..?
5 വർഷം ഭരിച്ച്‌ 5 വർഷം പ്രതിപക്ഷത്തിരിക്കലല്ലാതെ ചെറുപാർട്ടികളെ കൂടെ നിർത്താൻ, കുറഞ്ഞപക്ഷം മാണിയെപ്പോലെ ജനകീയാടിത്തറയുള്ളവരെ ബി ജെ പിയുടെ ബുദ്ധിപരമായ നീക്കങ്ങൾക്ക്‌ വിട്ട്‌ കൊടുക്കാതിരിക്കാൻ സി പി ഐ എം ശ്രമിക്കാതിരുന്നത്‌ എന്ത്‌ പ്രതീക്ഷിച്ചാണ്‌.?
പ്രായോഗികരാഷ്ട്രീയത്തിന്റെ തലങ്ങൾ ഇനിയാരാണ് സി പി ഐ എമിനെ പഠിപ്പിക്കേണ്ടത്‌.?
എന്തായാലും ബി ജെ പി കേരളത്തിൽ മാണിയെയുപയോഗിച്ച്‌ ഇനി നേടുന്ന ഓരോ വോട്ടിനും, ഇനിയുണ്ടാക്കുന്ന ഓരോ മുന്നേറ്റങ്ങൾക്കും സി പി ഐ എമിന്റെ നിഷ്ക്രിയത്വത്തിനു, മാണിയെ കൂടെ നിർത്താനാവാത്ത കഴിവുകേടിനു, സി പി ഐ എമിനു പങ്കുണ്ടെന്ന് പറയാതെ വയ്യ.!!”

◆ ◆ ◆

ഉറപ്പിക്കുന്നത്‌ രണ്ട്‌ ബോധ്യങ്ങളാണ്.

കേരളത്തിൽ രണ്ട്‌ കൂട്ടരേയുള്ളു. ഒന്ന് സി പി ഐ എമുകാർ, ബാക്കിയെല്ലാം സി പി ഐ എം വിരുദ്ധർ.

മാധ്യമങ്ങൾക്കൊരു പക്ഷമേയുള്ളു.
സി പി ഐ എം വിരുദ്ധപക്ഷം.

◆ ◆ ◆

ത്രിപുരയെക്കുറിച്ച്‌,
ഇന്ന് സംഘ്‌ ആക്രമണങ്ങളെ പിന്താങ്ങുന്ന, 1988 ൽ ത്രിപുരയിൽ സകല വിഘടനവാദികളേയും കൂട്ടുപിടിച്ച്‌ ഭരണത്തിലേറിയ കോൺഗ്രസിന്റെ, പാരാമിലിറ്ററി ഫോഴ്സിന്റെ വേട്ടയാടലും കൊള്ളിവെപ്പും ബലാൽസംഗങ്ങളും നരഹത്യയും അതിജീവിച്ചവരാണവിടത്തെ മനുഷ്യർ.
മുറിച്ചിട്ടാൽ മുറിക്കൂടുന്ന സഖാക്കളാണവിടെയുള്ളത്‌.
ഭരണം പോയാൽ, ലെനിന്റെയോ മാർക്സിന്റേയോ 100 പ്രതിമകൾ നിലം പൊത്തിയാൽ മണ്ണടിയുന്ന ആശയമോ വീര്യമോ അല്ല ആ ജനതയുടേത്‌.

തിരിച്ചു വരും, ത്രിപുരയിനിയും ചുവക്കും, കൂടുതൽ കടുപ്പത്തിൽ. കട്ടായം.!!

Leave a Reply