സംസ്ഥാന ചലച്ചിത്ര അക്കാദമി നാളെ മുതല്‍ 15 വരെ കോഴിക്കോട് കൈരളി, ശ്രീ തിയറ്ററുകളിലായി സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേള സംവിധായകന് ടി.വി. ചന്ദ്രന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിനു കൈരളി തിയറ്ററില്‍ ഹംഗേറിയന്‍ ചിത്രമായ ‘ഓണ്‍ ബോഡി ആന്‍ഡ് സോള്‍’ ആണ് ഉദ്ഘാടനം ചിത്രം. ഈ ചിത്രം അതേ സമയം തന്നെ ശ്രീ തിയറ്ററിലും പ്രദര്‍ശിപ്പിക്കും. ഏഴു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മൂന്നു ഡോക്യുമെന്ററികള്‍ ഉള്‍പ്പെടെ 56 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
സമകാലിക ലോക സിനിമാ വിഭാഗത്തില്‍ 22 സിനിമകളും പ്രദര്‍ശിപ്പിക്കും. 10 മുതല്‍ 15 വരെ മാനാഞ്ചിറ സ്ക്വയറില്‍ പൊതുജനങ്ങള്‍ക്കായുള്ള ചലച്ചിത്ര പ്രദര്‍ശനം നടന് ജോയ് മാത്യു ഉദ്ഘാടനം ചെയ്യും. മീറ്റ് ദ ഡയറക്ടര്‍, ഓപ്പണ്‍ ഫോറം എന്നിവയും ഉണ്ടായിരിക്കും.