സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന് ഇന്ദ്രന്‍സും മികച്ച നടിയായി പാര്‍വതിയെയും തെരഞ്ഞെടുത്തു. ഇത്തവണ കൊല്ലത്തുവെച്ചാണ് അവാര്‍ഡ് ദാന ചടങ്ങ് നടക്കുന്നത്. തിയതി പ്രഖ്യാപിച്ചിട്ടില്ല.
മികച്ച നടന് – ഇന്ദ്രന്‍സ് (ആളൊരുക്കം)
മികച്ച നടി – പാര്‍വതി (ടേക്ക് ഓഫ്)
മികച്ച സിനിമ- ഒറ്റമുറിയിലെ വെളിച്ചം
മികച്ച സംവിധായകന് – ലിജോ ജോസ് പെല്ലിശേരി (ഇ.മ.യൌ)
മികച്ച സ്വഭാവ നടന്- അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
സ്വാഭാവ നടി- പോളി വല്‍സണ്‍ (ഒറ്റമുറി വെളിച്ചം, ഇ മ യൌ)
മികച്ച ബാലതാരങ്ങള്‍- നക്ഷത്ര, മാസ്റ്റര്‍ അഭിനന്ദ്
കലാമൂല്യമുള്ള ജനപ്രിയ സിനിമ- രക്ഷാധികാരി ബൈജു
സംഗീത സംവിധായകന്- എംകെ അര്ജുനന് (ഭയാനകം)
മികച്ച പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍ (ടേക്ക് ഓഫ്)
മികച്ച കഥാകൃത്ത് – എം എ നിഷാദ്( കിണര്‍)
ഗായകന്- ഷഹബാസ് അമന് (മായാനദി)
മികച്ച ഗായിക- സിതാര കൃഷ്ണകുമാര്‍ (വിമാനം)
പുതുമുഖ സംവിധായകന്- മഹേഷ് നാരായണന് (ടേക്ക് ഓഫ്)
ഗാനരചന- പ്രഭാ വര്‍മ്മ (ക്ലിന്റ്)
ക്യാമറ- മനേഷ് മാധവ്
തിരക്കഥാകൃത്ത്- സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മേക്കപ്പ്മാന് – രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)
ചിത്രസംയോജകന്‍- അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)
കലാസംവിധായകന്‍- സന്തോഷ് രാമന് (ടേക്ക് ഓഫ്)
കുട്ടികളുടെ ചിത്രം- സ്വനം
പ്രത്യേക ജൂറി പുരസ്കാരം- വിനീതാ കോശി (ഒറ്റമുറി വെളിച്ചം)
നൃത്ത സംവിധായകന്- പ്രസന്ന സുജിത്ത് (ഹേയ് ജൂഡ്)
വസ്ത്രലങ്കാരം- സലി അല്‍സ (ഹേയ് ജൂഡ്)
ഡബ്ബിംഗ് ആര്‍ടിസ്റ്റ് (ആണ്)- അച്ചു അരുണ്‍കുമാര്‍ (തീരം)
ഡബ്ബിംഗ് ആര്‍ടിസ്റ്റ്( പെണ്)- എം. സ്നേഹ (ഈട)
ശബ്ദമിശ്രണം- പ്രമോദ് തോമസ്(ഏദന്‍)
ശബ്ദ ഡിസൈന്‍- രംഗനാഥ് രവി (ഇമയൌ)
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം സിനിമ കാണും ദേശങ്ങള്‍ (സി.വി മോഹന കൃഷ്ണന്)ക്കാണ്. പ്രത്യേക പരാമര്‍ശം വെള്ളിത്തിരയിലെ ലൈംഗികത