Home » കലാസാഹിതി » മലബാറിന്റെ ഹൃദയം തൊട്ടറിഞ്ഞ ‘സുഡാനി ഫ്രം നൈജീരിയ’

മലബാറിന്റെ ഹൃദയം തൊട്ടറിഞ്ഞ ‘സുഡാനി ഫ്രം നൈജീരിയ’

അഖിൽ നാസ്തികൻ

മലബാറിന്റെ ഹൃദയം തൊട്ടറിഞ്ഞ സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. എന്ന് ഒറ്റ വാക്കിൽ പറയാം. തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ മലയാള സിനിമാ സംവിധായകരുടെ ഇടയിൽ സ്ഥാനമുറപ്പിക്കാൻ സക്കറിയ എന്നൊരു പ്രതിഭ കൂടിയുണ്ടെന്ന് നമുക്കുറപ്പിക്കാം. മലബാറിന്റെ കഥകൾ ഒരു പിടി മലയാള സിനിമയിൽ വന്നിട്ടുണ്ടങ്കിലും എന്തുകൊണ്ട് ഈ സിനിമ വ്യത്യസ്ഥമാവുന്നു എന്ന് ചോദിച്ചാൽ മലബാർ ജീവിതത്തിന്റെ സർവ്വസ്വത്വവും അരച്ച് ചേർത്താണ് ഓരോ കഥാപാത്രത്തിനും സംവിധായകൻ ജീവൻ നൽകിയത് എന്ന് പറയാം. വളരെയധികം ടയ്പ്പ് കാസ്റ്റഡ്‌ ആയി അവതരിപ്പിക്കപ്പെട്ടിരുന്ന മലപ്പുറം മലബാർ കാക്കമാരും താത്തമാരും (കടമെടുത്ത പ്രയോഗം) കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന സ്റ്റീരിയോടൈപ്പുകളെ കൃത്യമായുള്ള പൊളിച്ചെഴുത്ത് കൂടിയാണ് ഈ സിനിമ. മജീദ് എന്ന ഫുട്ബോൾ ടീം മേനേജർ (സൗബിൻ സാഹിർ) യഥാര്‍ത്ഥത്തില്‍ നഷ്ടങ്ങളുടെ ഒരു പുസ്തകമാണ്. കളിക്കാരെ പിരിച്ച് വിട്ടാൽ 500 രൂപ പോലും ബാക്കി കൈയ്യിൽ അവശേഷിക്കും എന്ന് ഒരു ഉറപ്പും ഇല്ലാത്ത ആൾ. പക്ഷേ ഒരു ഗോളിന് പിറകിലായിരിക്കുമ്പോഴും കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും തിരിച്ചടിക്കുമെന്നും ജയിച്ചില്ലെങ്കിലും ഒരു സമനിലയെങ്കിലും സാധ്യമാകുമെന്ന മോഹം സൂക്ഷിക്കുന്ന ആളുകളാണ് ഫുട്ബോള് കളിക്കിക്കാർ. മജീദും അവരിൽ ഒരാളാണ് .അയാളുടെ ജീവിതത്തിന് ഇടയിലൂടെ ടീമിൽ കളിക്കാൻ എത്തിയ സുഡു (സുഡാനി ) കടന്ന് പോവുന്നു ഇതിനിടയിലെ രസകരമായ മുഹൂർത്തമാണ് സിനിമ . സെവന്‍സ് ഫുട്ബോള്‍ ഭ്രാന്തായ ഒരു നാട്, അവിടെത്തെ ക്ലബ്ബായ എം.വൈ.സി ആക്കോടിന്റെ മാനേജറായ മജീദ്, അവന്റുമ്മ, അവരുടെ രണ്ടാം കെട്ടിലുള്ള പുതിയാപ്ല, അയലത്തെ ഉമ്മാ (ഉമ്മയുടെ കൂട്ടുകാരി ), അവരുടെ കറാച്ചിയിൽ നിന്ന് നാട്ടിലേക്കും തിരിച്ചും ഇടക്ക് ഇടക്ക് പോയിരുന്ന മരിച്ചു പോയ ഭര്‍ത്താവ് ,ദുബായ്ലുള്ള മകന്‍, മജീദിന്റെ കൂട്ടുകാര്‍ എതിര്‍ ക്ലബ്, ഫുട്ബോള്‍ കളി, ടീമില്‍ കളിക്കുന്ന സുഡാനി ( ആഫ്രിക്കയിലെ ഏത് നാട്ടുകാരും സുഡുവാണ്) ഉണ്ണി നായര് ,പറമ്പിൽ കളിക്കാനെത്തുന്ന കുട്ടികൾ, ഇവരാണ് പ്രധാന കഥാപാത്രങ്ങൾ.”പൈസയുണ്ടാക്കുന്നത് സെവന്‍സ് കളിക്കാനാണ്.അല്ലാതെ സെവന്‍സ് കളിക്കുന്നതും കളിപ്പിക്കുന്നതും പൈസയുണ്ടാക്കാനല്ല” എന്നതാണ് അവരുടെ അടിസ്ഥാന തത്വം ഒരു പ്രത്യക സാഹചര്യത്തിൽ സുഡു മജീദിന്റെ വീട്ടിൽ എത്തുന്നു .അവിടെ നിന്ന് സിനിമ ആരംഭിക്കുന്നു .കഥയുടെ ഒഴുക്കിൽ മലബാറിന്റെ സർവ്വ നന്മകളും വിളക്കി ചേർത്തിട്ടുണ്ട് സംവിധായകൻ. വീഡിയോ കോളിൽ എത്തുന്ന അയലത്തെ ഉമ്മയുടെ മകനും അവസാനം എത്തുന്ന വാച്ചും വരേ ആ ഒരു നന്മയുടെ നേർ ഉദാഹരണം .മുപ്പതിൽ എത്തി നിൽക്കുന്ന മജീദിന്റെ രണ്ട് പെണ്ണുകാണലുകളുണ്ട് സിനിമയില്‍. ഒന്നില്‍ പെണ്‍കുട്ടിയെ കുറിച്ച് ബാപ്പ അഭിമാനപൂര്‍വ്വം പറയുന്നത് അവള്‍ ഡല്‍ഹിയിലോ ഹൈദരബാദിലോ തുടര്‍പഠനം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ്. രണ്ടാമത്തേതില്‍ നല്ല മനസുറപ്പോടെ പെണ്ണുകാണാന്‍ വന്ന ആളെ അപമാനിക്കാതെ തന്നെ പറ്റില്ല എന്ന് പറയുന്ന പെണ്‍കുട്ടിയും ഇന്നോളം മലയാള സിനിമയിൽ തമാശാ മുഹൂർത്തവും, അപമാനിച്ച് ഇറക്കിവിടൽ നടപ്പ് രീതിയേ മാറ്റി എഴുതുന്നു സംവിധായകൻ എന്നുള്ളതും .പെണ്ണുകാണൽ ,കല്യാണം ഇവിടെ സ്ത്രീ നിലപാടിന് വിലയുള്ള പുതുകാലത്തെ വരച്ചിടുന്നു എന്നതും എടുത്ത് പറയേണ്ടതാണ് .വയൽക്കിളി സമരം നടക്കുന്ന ഈ വേനലിൽ റിലീസ് ചെയ്യ്തതു കൊണ്ടാവാം സൗമ്യനായ സുഡു ഒരു സീനിൽ പൊട്ടിതെറിച്ച് പോയത് …. സിനിമ കാണാത്തവർ ധൈര്യമായി ടിക്കറ്റെടുക്കാം സുഡുവും അവന്റെ മേനേജറും ഉമ്മമാരും നിരാശരാക്കില്ല നിങ്ങളെ ….സക്കരിയക്കും ടീമിനും അഭിനന്ദനങ്ങൾ …

Leave a Reply