സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതി പ്രകാരം ഇ-ഹോസ്പിറ്റല്‍ സൗകര്യം തുടങ്ങുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ഒപി ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇത് നടപ്പില്‍ വരുന്നതോടുകൂടി രോഗികള്‍ക്ക് പുതിയ തിരിച്ചറിയല്‍ നമ്പര്‍ അനുവദിക്കും.
ഇതായിരിക്കും ആജീവനാന്തം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ചികിത്സകള്‍ക്കു ഉപയോഗപ്പെടുത്തുക. രോഗികള്‍ ശരിയായ പേര്, വയസ്, മേല്‍വിലാസം തുടങ്ങിയവ ഒപി കൗണ്ടറുകളില്‍ നല്‍കണം. ആധാര്‍ കാര്‍ഡോ/ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡോ കൊണ്ടുവരുന്നത് ഉചിതമായിരിക്കും. ഈ രേഖകള്‍ കൈവശമില്ലെങ്കിലും ചികിത്സ നിഷേധിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.