Home » ന്യൂസ് & വ്യൂസ് » കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് സ്വര്‍ണം കരസ്ഥമാക്കിയത്. പുരുഷന്‍മാരുടെ 77 കിലോ വിഭാഗത്തിലാണ് നേട്ടം. 3 സ്വര്‍ണവും 1 വെള്ളിയും 1 വെങ്കലവുമാണ് ഇതോടെ ഇന്ത്യയുടെ മെഡല്‍ പട്ടികയിലുള്ളത്.

25കാരനായ സതീഷ് 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുരുഷന്‍മാരുടെ 69 കിലോ ഭാരോദ്വഹനത്തില്‍ 295 കിലോ ഭാരമുയര്‍ത്തിയ ഇന്ത്യയുടെ ദീപക് ലാത്തര്‍ വെങ്കല മെഡല്‍ നേടിയിരുന്നു. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിതാ ചാനു സ്വര്‍ണം നേടിയിരുന്നു. 84 കിലോഗ്രാമെന്ന റെക്കോര്‍ഡുമായാണ് സഞ്ജിതാ ചാനു സ്വര്‍ണം കരസ്ഥമാക്കിയത്. ഗ്ലാസ്‌ഗോയില്‍ നടന്ന ഭാരോദ്വഹത്തില്‍ സ്വാതി സിംഗ് നേടിയ 83 കിലോഗ്രാമെന്ന റെക്കോര്‍ഡാണ് സഞ്ജിത ചാനു തകര്‍ത്തത്. 81 കിലോഗ്രാമുമായി കാനഡയുടെ റേച്ചല്‍ ലെബ്ലാന്‍ക് ബാസിനറ്റ് ആണ് രണ്ടാം സ്ഥാനത്ത്.

Leave a Reply