Home » ആരോഗ്യം » കുതിരവട്ടം ഗവണ്‍മെന്റ് മാനസികാരോഗ്യ കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കുതിരവട്ടം ഗവണ്‍മെന്റ് മാനസികാരോഗ്യ കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കുതിരവട്ടം ഗവണ്‍മെന്റ് മാനസികാരോഗ്യ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് തുടക്കം. അന്താരാഷ്ട്ര നിലവാരത്തില്‍ മാനസികാരോഗ്യ ചികിത്സ നല്‍കുന്ന ഗവേഷണ സ്ഥാപനമായി കുതിരവട്ടത്തെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് തുടങ്ങിയിട്ടുള്ളത് . 400 കോടി രൂപയുടെ സമഗ്ര പദ്ധതിയുടെ ഒന്നാം ഘട്ടം ഉടന്‍ തന്നെ തുടങ്ങും.ആദ്യ ഘട്ടത്തില്‍ നൂറു കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടക്കുക. കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനൊപ്പം രോഗം ഭേദമാക്കി കേന്ദ്രം വീട്ടുപോകുന്നതിനുള്ള സാഹചര്യവും ഒരുക്കുക എന്നതാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൊണ്ട് ലക്ഷ്യം വെക്കുന്നത്.

ഫിനാന്‍ഷ്യല്‍ ബിഡ് അവലോകനം ചെയ്ത് മാസ്റ്റര്‍ പ്ലാനും ഡിപിആറും തയാറാക്കാനുള്ള ഏജന്‍സിയെ ഇന്ന് തീരുമാനിക്കുമെന്നാണ് അറിയുന്നത്. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനായി ഒരു ട്രസ്റ്റ് രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് തുടര്‍ നടപടികളുടെ ചുമതല. ആരോഗ്യ വകുപ്പില്‍ നിന്ന് പ്രവര്‍ത്തന ഫണ്ടായി 9.75 ലക്ഷം രൂപ കിറ്റ് കോക്ക് അനുവദിച്ചിട്ടുണ്ട്. ഗവേഷണത്തിനും പഠനത്തിനും പ്രകൃതിസൗരഭ അന്തരീക്ഷത്തില്‍ അത്യാധുനിക ചികിത്സയ്ക്കും സൗകര്യമൊരുക്കുമെന്നും മൂന്നുവര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്യമാക്കുകയാണ് ലക്ഷ്യം. മാനസിക രോഗനിര്‍ണയ പരിശോധന, തലച്ചോറിനെ ബാധിക്കുന്ന ക്ഷതങ്ങളുടേയും രോഗാവസ്ഥകളുടേയും ഭാഗമായി വരുന്ന വൈകല്യങ്ങളുടെ നിര്‍ണയം മുതലായവയുടെ ചികിത്സയ്ക്ക് പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം ആശുപത്രിക്ക് കൈമാറിയിരുന്നു

Leave a Reply