ആയുര്‍വേദത്തില്‍ നിന്നും പ്രമേഹത്തിന് മരുന്നുമായി കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്റ് റിസര്‍ച്ച് സെന്റര്‍(സിഎസ്ഐആര്‍). ബിജിആര്‍ 36 എന്ന ആയുര്‍വേദ ഔഷധമാണ് ടൈപ്പ് 2 പ്രമേഹത്തിനുള്ള ഫലപ്രദമായ മരുന്നായി സിഎസ്ഐആര്‍ പുറത്തിറിക്കിയിരിക്കുന്നത്. സിഎസ്ഐആറിന്റെ ഗവേഷണ യൂണിറ്റുകളായ ദേശീയ ബൊട്ടാനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(എന്‍ബിആര്‍ ഐ) സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ ആന്റ് ആരോമാര്റിക് പ്ലാന്‍സും സംയുക്തമായാണ് ഔഷധം വികസിപ്പിച്ചത്.
ഗുളിക രൂപത്തില്‍ പുറത്തിറക്കിയ ബിജിആര്‍ 34 ഒരെണ്ണത്തിന് അഞ്ച് രൂപയാണ് വില. സംസ്ഥാനത്തെ എല്ലാ പ്രമുഖ മരുന്ന് ഷോപ്പുകളിലും മരുന്ന് ലഭ്യമാണ്. ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായവരില്‍ ആറ് കോടി ജനങ്ങള്‍ പ്രമേഹത്തിന്റെ പിടിയിലാണെന്ന് സിഎസ്ഐആര്‍-എന്‍ബിആര്‍ഐ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് എകെഎസ് റാവത്ത് പറയുന്നു. ബിജിആര്‍ 34 നിലവില്‍ ഇന്ത്യയിലെ പ്രമുഖ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ശുപാര്‍ശ ചെയ്ത് തുടങ്ങിയതായും മരുന്ന് പ്രമേഹ രോഗികളില്‍ ഫലപ്രദമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.