Home » ഇൻ ഫോക്കസ് » ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം; ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി

ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം; ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി

നിപ്പ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ലിനിയുടെ രണ്ട് കുട്ടികള്‍ക്കും 10 ലക്ഷ രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. ഭര്‍ത്താവിന് സമ്മതമാണെങ്കില്‍ സര്‍ക്കാര്‍ ജോലി നല്‍കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. നിപ്പ വൈറസ് ബാധിച്ച് മരിച്ച മറ്റുള്ളവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ധനസഹായം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Leave a Reply