Home » ഇൻ ഫോക്കസ് » നിപ്പ വൈറസ്: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

നിപ്പ വൈറസ്: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

സിവിൽ പൊലീസ് ഒാഫിസർ / വനിതാ സിവിൽ പൊലീസ് ഒാഫിസർ തസ്തികയ്ക്ക് 26നു നടത്താനിരുന്ന പരീക്ഷ പിഎസ്‌സി മാറ്റിവച്ചു. 31–05–2018 വരെ കോഴിക്കോട് ജില്ലയിൽ നടക്കാനിരുന്ന പൊതുപരിപാടികൾ നിർത്തിവയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു പരീക്ഷ മാറ്റിവച്ചത്. കോഴിക്കോട് ഉൾപ്പെടെയുള്ള എല്ലാ ജില്ലകളിലും പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് പിഎസ്‌സി പരീക്ഷാ കേന്ദ്രം ക്രമീകരിച്ചിരുന്നു. കാലിക്കറ്റ് സര്‍വകലാശാല 25,26 തിയതികളിലായി നടത്താനിരുന്ന പിജി എന്‍ട്രന്‍സ് പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

സിവിൽ പൊലീസ് ഒാഫിസർ / വനിതാ സിവിൽ പൊലീസ് ഒാഫിസർ തസ്തികയ്ക്കുള്ള പൊതുപരീക്ഷയിൽ ഇനിയും 60,000 പേർ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുത്തിട്ടില്ല. 6,56,058 പേർ അപേക്ഷ നൽകിയിരുന്നെങ്കിലും ഇവരിൽ 5,25,352 പേരാണു രണ്ടു പരീക്ഷകളും എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയത്. ഇതിൽതന്നെ 4,65,352 പേർ മാത്രമാണ് ഇതുവരെ ഹാൾടിക്കറ്റ് പിഎസ്‌സിയുടെ വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്തടുത്തിരിക്കുന്നത്.

Leave a Reply