Home » നമ്മുടെ കോഴിക്കോട് » നിപ്പാ വൈറസ്: കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം പതിനേഴായി

നിപ്പാ വൈറസ്: കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം പതിനേഴായി

നിപ്പ പനി ബാധിച്ച് കോഴിക്കോട്ട് ഒരാള്‍ കൂടി മരിച്ചു. നടുവണ്ണൂര്‍ സ്വദേശി റാഷിനാണു(25) മരിച്ചത്. ഇതോടെ നിപ്പ ബാധിച്ചു മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ ഒരാള്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആണ്. അതില്‍ 17 പേര്‍ മരിച്ചു. സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കൂടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. രോഗം സംശയിച്ച് ഇന്നലെ രണ്ടുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ 1353 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇപ്പോഴുള്ളതെന്ന് കളക്ടര്‍ യു.വി. ജോസ് പറഞ്ഞു. ബുധനാഴ്ചയെത്തിയ രണ്ടുപേരുള്‍പ്പെടെ ഒന്‍പതുപേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 12 സാമ്പിള്‍ പരിശോധനാഫലങ്ങള്‍ ബുധനാഴ്ച ലഭിച്ചിരുന്നു. ഇതില്‍ 11 പേര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

Leave a Reply