കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതിക്ക് ജില്ലാ കലക്ടര്‍ യു.വി.ജോസ് ആണ് റിപ്പോര്‍ട്ട് നല്‍കിയത്. കോടതി ജീവനക്കാരന് നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് റിപ്പോര്‍ട്ട്. കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ബാര്‍ അസോസിയേഷന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി കലക്ടറോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ആണ് നിപ ബാധിച്ച് മരിച്ചത്. പത്ത് ദിവസത്തേക്ക് കോടതി നിര്‍ത്തിവെക്കണമന്നാണ് ഹൈക്കോടതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
