നിപ്പ വൈറസ് ബാധയുടെ രണ്ടാം ഘട്ടമാണിതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഏത് സാഹചര്യത്തെ നേരിടാനും സര്‍ക്കാര്‍ സജ്ജമാണ്. ചില സമയങ്ങളില്‍ ആദ്യഘട്ടത്തിലെ രക്തപരിശോധനയില്‍ രോഗം തിരിച്ചറിയില്ല. രോഗം ഗുരുതരമാകുമ്പോള്‍ മാത്രമേ നിപ്പ സ്ഥിരീകരിക്കാനാകൂ.രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണം. ചെറിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവില്‍ നിപ്പ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് രണ്ട് പേര് മാത്രമാണ്. നിപ്പ സ്ഥിരീകരിച്ച 18 പേരുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തിലാണെന്നും കെ.കെ.ശൈലജ അറിയിച്ചു. ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
