Home » ഇൻ ഫോക്കസ് » കെഎസ്ആര്‍ടിസി: പ്രതിമാസ വരുമാനത്തില്‍ റെക്കോഡ് നേട്ടം; കഴിഞ്ഞമാസത്തെ വരവ് 207.35 കോടി രൂപ

കെഎസ്ആര്‍ടിസി: പ്രതിമാസ വരുമാനത്തില്‍ റെക്കോഡ് നേട്ടം; കഴിഞ്ഞമാസത്തെ വരവ് 207.35 കോടി രൂപ

പ്രതിമാസ വരുമാനത്തില്‍ റെക്കോഡ് നേട്ടമാണ് കെഎസ്ആര്‍ടിസി സ്വന്തമാക്കിയിരിക്കുന്നത്. മെയ് മാസം 207.35 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ വരവ്. കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങിയിലും മുടക്കം കൂടാതെ ശമ്പളം യഥാക്രമം കിട്ടിത്തുടങ്ങിയതും കെഎസ്ആര്‍ടിസിയുടെ റെക്കോഡ് കുതിപ്പിന് ഊര്‍ജമായി.

2017 മെയില്‍ 185.61 കോടി രൂപയായിരുന്നു. 2017 ഡിസംബറില്‍ 195.21 കോടി നേട്ടം കൊയ്തപ്പോള്‍ 2018 ജനുവരിയില്‍ 195.24 കോടിയായിരുന്നു വരവ്. ഇതാണ് ഇതിനു മുന്‍പുള്ള കൂടിയ മാസവരുമാനം. ഈ മാസങ്ങളില്‍ ശബരി സീസണിലെ സ്‌പെഷ്യല്‍ സര്‍വ്വീസുകളാണ് വരുമാനം ഉയര്‍ത്തിയതെങ്കില്‍ മെയ് മാസത്തിലെ റെക്കോര്‍ഡ് നേട്ടത്തിന് കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങിയതാണ് നേട്ടമായയെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്. അതോടൊപ്പം ഇന്‍സ്‌പെക്ടര്‍മാരെ പോയിന്റ് ഡ്യൂട്ടിക്ക് നിയോഗിച്ചു ബസുകള്‍ റൂട്ട് അടിസ്ഥാനത്തില്‍ ക്രമീകരിച്ചതും നേട്ടമായി.

Leave a Reply