Home » ഇൻ ഫോക്കസ് » നിപ്പ വൈറസ്: പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റിവച്ചു

നിപ്പ വൈറസ്: പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റിവച്ചു

നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ച് ചൊവ്വാഴ്ച ആരംഭിക്കേണ്ട ഇക്കൊല്ലത്തെ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ 12ലേക്കു മാറ്റിവച്ചതായി ഹയര്‍സെക്കന്‍ഡറി വകുപ്പ് അറിയിച്ചു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിപ്പ വൈറസ് ഭീഷണിയെ തുടര്‍ന്നാണ് മാറ്റം. പുതുക്കിയ എക്‌സാം ടൈംടേബിള്‍ ഹയര്‍ സെക്കന്‍ഡറിയുടെ വെബ്‌സൈറ്റില്‍ പിന്നീട് ലഭ്യമാകും.

നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കമ്പനി/ കോര്‍പറേഷന്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള നിരവധി പരീക്ഷകള്‍ പി എസ് സി മാറ്റിവച്ചിരുന്നു. വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

Leave a Reply