സച്ചിന് ടെണ്ടുല്‍ക്കറുടെ മകന് അര്ജുന് ടെണ്ടുല്‍ക്കര്‍ ഇന്ത്യ അണ്ടര്‍ 19 ടീമിൽ . ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലാണ് അർജുനേയും ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലെയിൽ ചതുർദിന- ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.
സോണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ നടന്ന അണ്ടര്‍ 19 താരങ്ങളുടെ ക്യാമ്പില്‍ അര്ജുന് പങ്കെടുത്തിരുന്നു. ചതുര്‍ദിന മത്സരങ്ങള്‍ നയിക്കുക ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് അനുജ് റാവതാണ്. ഏകദിന മത്സരങ്ങള്‍ ഉത്തര്‍ പ്രദേശ് താരം ആര്യന് ജൂയലാണ് നയിക്കുക.
ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയയില്‍ നടന്ന ഗ്ലോബല്‍ ടി-20 മത്സരത്തിലെ തന്റെ ഓള്‍റൗണ്ടര്‍ മികവ് കൊണ്ട് അര്ജുന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ അന്ന് താരത്തെ ഏറെ പ്രശംസകൊണ്ട് മൂടുകയും ചെയ്തിരുന്നു. മത്സരത്തില്‍ 4 വിക്കറ്റ് നേടിയ 18കാരന് 47 റണ്‍സെടുത്ത് ബാറ്റുകൊണ്ടും തിളങ്ങിയിരുന്നു.