Home » ഇൻ ഫോക്കസ് » യുവമോര്‍ച്ച നേതാവിനെതിരായ അശ്ലീലപരാമർശം; നടന്‍ സാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

യുവമോര്‍ച്ച നേതാവിനെതിരായ അശ്ലീലപരാമർശം; നടന്‍ സാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പൊതുപ്രവര്‍ത്തകയും യുവമോര്‍ച്ച മുന്‍ ജില്ലാ നേതാവുമായ ലസിത പാലയ്ക്കലിനെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീലച്ചുവയുള്ള പോസ്റ്റുകളിട്ട അവതാരകനും നടനുമായ തരികിട സാബു എന്ന സാബുമോന്‍ അബ്ദുസമദിനെനെതിരെ പോലീസ് കേസെടുത്തു.പാനൂര്‍ പോലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യുവമോര്‍ച്ച ജില്ലാ നേതൃത്വത്തില്‍ നിന്ന് തന്നെ നീക്കിയതായി ലസിത ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സാബുമോന്‍ ലസിതയെ കിടപ്പറയിലേക്ക് ക്ഷണിച്ചുകൊണ്ട് അപകീര്‍ത്തികരമായതും അശ്ലീലം നിറഞ്ഞതുമായ പോസ്റ്റുകള്‍ ചെയ്തത്. ലസിത ഇതിനെതിരെ സ്ത്രീത്വത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി എ.എസ്.പിയ്ക്ക് പരാതി നല്‍കിയിരുന്നു.

അതേസമയം, സംഭവം വിവാദമായതിന് പിന്നാലെ ഫെയ്‌സ്ബുക്ക് ഐഡി പൂട്ടി ഒളിവില്‍ പോയ സാബുവിനെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Leave a Reply