കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസിന് നല്കിയ രാജ്യസഭാ സീറ്റില്‍ ജോസ് കെ. മാണി എംപി മല്‍സരിക്കും. പാലായില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. കോണ്‍ഗ്രസില്‍ നിന്നും ലഭിച്ച രാജ്യസഭാ സീറ്റില്‍ പാര്‍ട്ടി ചെയര്മാന് കെ.എം മാണി തന്നെ മത്സരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആദ്യം ആവശ്യപ്പെട്ടത്.
മാണിക്ക് അസൗകര്യമാണെങ്കില്‍ മാത്രം ജോസ് കെ. മാണിയെ പരിഗണിക്കണമെന്നാണ് എംഎല്‍എമാര്‍ നിലപാട് എടുത്തത്. ഇതേ തുടര്‍ന്നാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പരിഗണിച്ചത്. നേരത്തെ മാണിയും മകനും മത്സരിക്കാനില്ലെങ്കില്‍ വേറെ ആളുണ്ടെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കി. യു.ഡി.എഫ് അനുവദിച്ച രാജ്യസഭാ സീറ്റ് അല്ലെങ്കില്‍ കോട്ടയം പാര്‍ലമെന്റ് സീറ്റ് എന്നീ ആവശ്യങ്ങളാണ് ജോസഫ് വിഭാഗം യോഗം ഉന്നയിച്ചത്.
പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം ഡി.കെ ജോണിന് സീറ്റ് നല്‍കണമെന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്.