നിപ്പ ഭീതി ഒഴിഞ്ഞ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ പന്ത്രണ്ട് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ല കലക്ടര്‍ യു.വി ജോസ് അറിയിച്ചു. ജൂണ്‍ പന്ത്രണ്ട് മുതല്‍ പൊതു പരിപാടികള്‍ക്കും നിയന്ത്രണം ഉണ്ടാവില്ല. നിപ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി വെച്ചിരുന്നു. ജൂണ്‍ അഞ്ചിന് ആരംഭിക്കാനിരുന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകളാണ് മാറ്റി വെച്ചത്. ഈ പരീക്ഷകളും ജൂണ്‍ 12 ന് ആരംഭിക്കുമെന്ന് ഹയര്‍സെക്കന്ററി വകുപ്പ് അറിയിച്ചു.
പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ ഹയര്‍സെക്കന്ററി പോര്‍ട്ടലില്‍ ലഭ്യമാകുമെന്നും അറിയിച്ചു. നിപ വൈറസ് ബാധ തുടരുന്ന സാഹചര്യത്തില്‍ വിവിധ അഭിമുഖങ്ങളും പരീക്ഷകളും പിഎസ്സിയും മാറ്റിവച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികയിലുള്ള അഭിമുഖങ്ങളാണ് പിഎസ്സി മാറ്റിവെച്ചത്. ജൂണ്‍ ആറ്, ഏഴ് എട്ട്, 12, 13 തീയതികളിലായി പബ്ലിക് സര്‍വീസ് കമ്മീഷന് ആസ്ഥാന ഓഫീസില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ എല്‍പി സ്കൂള്‍ അസിസ്റ്റന്റ് തസ്തിക ഉള്‍പ്പടെയുള്ള എല്ലാ തസ്തികകളുടെയും അഭിമുഖം ജൂലൈ മാസത്തിലേക്ക് മാറ്റിവച്ചു.
ജൂണ്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ കോഴിക്കോട് മേഖല ഓഫീസില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന ലീഗല്‍ മോട്രോളജി വകുപ്പിലെ ഇന്‍സ്പെക്ടര്‍ തസ്തികയുടെ അഭിമുഖവും ജൂലൈ മാസത്തിലേക്ക് മാറ്റി വച്ചു. ജൂണ്‍ 12, 13 തീയതികളില്‍ കോഴിക്കോട് മേഖല ഓഫീസില്‍ വച്ച് നടത്താനിരുന്ന കാസര്‍ഗോഡ് ജില്ലാ എല്‍പി സ്കൂള്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അഭിമുഖം അതേ ദിവസങ്ങളില്‍ കാസര്‍ഗോഡ് ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന് ഓഫീസില്‍ വച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.