Home » ന്യൂസ് & വ്യൂസ് » കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ സര്‍ക്കാര്‍ സഹായം; നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും

കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ സര്‍ക്കാര്‍ സഹായം; നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും

കോട്ടയത്ത് പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ കൊലപ്പെട്ട ദളിത് ക്രിസ്ത്യന്‍ യുവാവ് കെവിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും . കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാനുള്ള സഹായവും സര്‍ക്കാര്‍ നല്‍കും.

സ്വന്തമായി ഒരു വീടു പോലുമില്ലാത്ത കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു കൊലപ്പെട്ട കെവിന്‍. കുടുംബ സഹിതം നട്ടാശ്ശേരിയില്‍ വാടകയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്. കെവിന്‍റെ പിതാവ് ജോസഫിനുള്ള ടൂവീലര്‍ വര്‍ക്ഷോപ്പിലെ വരുമാനമാണ് കുടുംബത്തിന്റെ ഇപ്പോഴുള്ള ഏക ഉപജീവന മാര്‍ഗം.

Leave a Reply