Home » നമ്മുടെ കോഴിക്കോട് » കെഎസ്ആര്‍ടിസി നാളെ മുതല്‍ റൂട്ട് മാറി ഓടുമെന്ന് ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസി നാളെ മുതല്‍ റൂട്ട് മാറി ഓടുമെന്ന് ഗതാഗതമന്ത്രി

കേരളത്തില്‍ മഴ കനത്തതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസ് റൂട്ട് മാറ്റുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. വയനാട് ചുരം വഴി പോയിരുന്ന ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ കുറ്റ്യാടി ചുരം വഴിയാവും സര്‍വ്വീസ് നടത്തുക. കണ്ണൂര്‍ മാക്കൂട്ടം വഴി സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ മാനന്തവാടി-കുട്ട റൂട്ട് വഴി പോകും. ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന യോഗത്തിലാണ് പുതിയ തീരുമാനം.

കാലവര്‍ഷം മൂലം അടിവാരത്ത് വെള്ളം കുറയുന്നതിനനുസരിച്ച് ഓര്‍ഡിനറി സര്‍വ്വീസുകള്‍ ചിപ്പിലി തോട് വരെ സര്‍വ്വീസ് നടത്തും. വയനാട്ടില്‍ നിന്നുള്ള ബസുകള്‍ ചിപ്പിലി തോട് വരെ വരും. വയനാട് ഭാഗത്തേക്കു പോകുന്ന ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കുറ്റ്യാടി വഴി സര്‍വീസ് നടത്തും. തലശേരി മൈസൂര്‍ റൂട്ടില്‍ മാക്കൂട്ടം വഴി സര്‍വീസ് നടത്തിയിരുന്ന സുപ്പര്‍ ‘ക്ലാസ്ബസുകള്‍ മാനന്തവാടി കുട്ട വഴി വയനാടിലേക്കും മൈസൂര്‍ ബാംഗ്ലൂരിലേക്കും സര്‍വീസ് നടത്തും.

കോഴിക്കോട് അടിവാരം റോഡില്‍ വെള്ളക്കെട്ട് കുറയുമ്പോള്‍ ചിപ്പില തോട് വരെ ഓര്‍ഡിനറി സര്‍വീസ് നടത്തും. ഇവിടെ നിന്ന് യാത്രക്കാര്‍ 200 മീറ്റര്‍ ദൂരം കാല്‍നട യാത്ര ചെയ്ത് വയനാട് ഭാഗത്തേക്കുള്ള ബസ്സില്‍ കയറാവുന്നതാണ്. വയനാട്ടില്‍ നിന്നും ഇതിനനുസരിച്ച് ബസ് സമയക്രമീകരണം കെഎസ്ആര്‍ടിസി നടത്തുമെന്നും മന്ത്രി അറിയിച്ചു

Leave a Reply