Home » നമ്മുടെ കോഴിക്കോട് » താമരശ്ശേരി ഉരുള്‍പൊട്ടലില്‍ മരണം എട്ടായി

താമരശ്ശേരി ഉരുള്‍പൊട്ടലില്‍ മരണം എട്ടായി

താമരശ്ശേരി ഉരുള്‍പൊട്ടലില്‍ മരണം എട്ടായി. ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെടുത്തു.റിഫ ഫാത്തിമ മറിയം(1)ആണ് മരിച്ചത്. കാണാതായ നസ്‌റത്തിന്റെ മകള്‍ ആണ് റിഫ. ആറ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഏഴ് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെടുത്തിരുന്നു.

കനത്ത മഴയും വെളിച്ചക്കുറവും കാരണമാണ് ഇന്നലെ തിരച്ചില്‍ നിര്‍ത്തിവച്ചത്. നാട്ടുകാര്‍ക്കൊപ്പം ഫയര്‍ഫോഴ്‌സും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമാണ് തിരച്ചില്‍ നടത്തുന്നത്.

അബ്ദുറഹിമാന്റെ ഭാര്യ, ഹസന്റെ ഭാര്യ, മകള്‍, മരുമകള്‍, മൂന്ന് പേരക്കുട്ടികള്‍ എന്നിവര്‍ക്കായിട്ടാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്. പ്രധാനമായും നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

ദുരിത ബാധിതര്‍ക്കായി കട്ടിപ്പാറ വില്ലേജില്‍ മൂന്ന് ക്യാമ്പുകള്‍ തുറന്നു. 248 പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ ഉള്ളത്. വീണ്ടും ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അത്യവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കളക്ട്രേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ 1077 എന്ന നമ്പറില്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ വിഭാഗത്തിനെ ബന്ധപ്പെടാമെന്ന് കളക്ടര്‍ അറിയിച്ചു.

Leave a Reply