എത്ര കഷ്ടപ്പെട്ടാണ് പണം സമ്പാദിക്കുന്നതെന്നും അത് പാഴാക്കാതെ കാര്യക്ഷമമായി ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും മക്കളെ മനസ്സിലാക്കിക്കൊടുക്കുന്നത് ഭാവിയില്‍ സാമ്പത്തികകാര്യങ്ങള്‍ ഫലപ്രദമായി മാനേജ് ചെയ്യുന്നതിന് അവരെ സഹായിക്കും. മാതാപിതാക്കളുടെ വരുമാനം വര്‍ധിക്കുന്നതനുസരിച്ച് മക്കള്‍ അവരുടെ ചെലവാക്കല്‍ രീതികള്‍ അനുസരിക്കാനാണ് കൂടുതല്‍ ശ്രമിക്കുക.അതുകൊണ്ടു തന്നെ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ചില പൊടിക്കൈകൾ പ്രയോഗിക്കാം
കുട്ടികളിലെ സമ്പാദ്യ ശീലം വളര്‍ത്താനുള്ള കുറുക്കു വഴികള്‍
1. കുട്ടികളില്‍ സമ്പാദ്യത്തിന്റെ ബാലപാഠങ്ങള്‍ കുഞ്ഞുകുടുക്കയില്‍ തുടങ്ങാം. അവര്‍ക്ക് കിട്ടുന്നതിന്റെ ഒരുപങ്ക് കുടുക്കയില്‍ നിക്ഷേപിക്കാന്‍ പ്രോല്‍സാഹിപ്പിക്കുക. കുടുക്കയിലൂടെ വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ നല്‍കുകയും കുടുക്ക പൊട്ടിക്കുന്നത് ഒരു ആഘോഷമാക്കിയും കുട്ടിയില്‍ സമ്പാദിക്കാനുള്ള താല്പര്യം കൂട്ടാവുന്നതാണ്.
2. വീട്ടാവിശ്യങ്ങള്ക്കായുള്ള അടുക്കള ഷോപ്പിംഗില്‍ കുട്ടിയെയും പങ്കാളിയാക്കുന്നതിലൂടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ മനസ്സിലാക്കാന്‍ കുട്ടിയെ സഹായിക്കുന്നു.
3. തോട്ടം പരിപാലനം പോലുള്ള ചെറിയ ജോലികള്‍ ചെയ്യുന്നതിന് കുട്ടിക്ക് ചെറിയ തുകകള്‍ കൂലിയായി നല്‍കുകയും ആ തുക നല്ലരീതിയില്‍ കുട്ടി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.
4. മാതൃകയാവുക നിങ്ങള്‍ വീട്ടില്‍ ചെയ്യുന്നതിന്റെ പ്രതിഫലനമായിരിക്കും നിങ്ങളുടെ കുട്ടിയുടെ പ്രവൃത്തികളില്‍ കാണുന്നത്. കുട്ടികളെ സമ്പാദ്യശീലം പരിശീലിപ്പിക്കാന്‍ നിങ്ങള്‍ അവര്‍ക്ക് മാതൃകയാവേണ്ടതുണ്ട്. നിങ്ങള്‍ പ്രവൃത്തികളിലൂടെ കാണിക്കുന്ന ഉദാഹരണങ്ങളിലൂടെ എങ്ങനെ, എപ്പോള്‍ സമ്പാദിച്ച തുക വിനിയോഗിക്കാം എന്ന് അവര്‍ക്ക് മനസിലാക്കിക്കൊടുക്കാം.
കുട്ടികളുടെപ്രായത്തിനനുസരിചുള്ള കരുതല്‍ സാമ്പാദ്യശീലങ്ങള് പഠിപ്പിക്കുന്നതിലും ആവശ്യമാണ്. വളര്‍ച്ചയുടെ ഒരോ ഘട്ടത്തിലും കുട്ടികളെ ഒരോ രീതിയില്‍ ആണ് കരുതോണ്ടത്. കിന്‍ഡര്‍ ഗാര്ഡന് പ്രായത്തില്‍ നാലിനും ഏഴിനും ഇടയിലുള്ള പ്രായത്തില്‍ കുട്ടികള്‍ പണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കി തുടങ്ങുന്ന സമയമാണ്. പണം കൊണ്ട് കളിപ്പാട്ടങ്ങളും ഐസ്ക്രീമും ഒക്കെ വാങ്ങാം എന്ന് കുട്ടി തിരിച്ചറിയുന്ന സമയം. അമ്മവീട്ടില്‍ നിന്നും ബന്ധുക്കളിന് നിന്നും മറ്റും സമ്മാനമായി കിട്ടുന്ന തുകകളെല്ലാം ആ പ്രയത്തില് തന്നെ സൂക്ഷിച്ച് വയ്ക്കുവാന്‍ കുട്ടികളെ പഠിപ്പിക്കണം. പണത്തിന്റെ മൂല്യം കുട്ടിക്ക് പറഞ്ഞു കൊടുത്ത് തുടങ്ങേണ്ട പ്രായമാണിത്. കളിപ്പാട്ടമെന്ന നിലയ്ക്ക് തന്നെ കുട്ടിക്ക് ചെറിയ ഒരു കുടുക്ക വാങ്ങിനല്കുകയും കിട്ടുന്നതെല്ലാം അതില്‍ നിക്ഷേപി്ക്കാന് കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം