Home » ന്യൂസ് & വ്യൂസ് » ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തു

ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തു

നടിയെ ആക്രമിച്ച കേസില്‍ കുടുങ്ങി താരസംഘടനയായ അമ്മയില്‍നിന്ന് പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുത്തു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ ധാരണയായത്. ശേഷം ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗമാണ് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത്.

ദിലീപിനെ പുറത്താക്കിയ നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്നാണ് അമ്മയുടെ വിശദീകരണം. പൂര്‍ണമായും നടപടിക്രമങ്ങള്‍ പാലിച്ചാണ് തീരുമാനമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ദിലീപിനെ പുറത്താക്കിയത് നിയമപരമായി നിലനില്‍ക്കില്ലെന്നും അദ്ദേഹത്തോട് വിശദീകരണം ചോദിക്കാതെയാണ് പുറത്താക്കല്‍ നടത്തിയതെന്നും ദിലീപ് കോടതിയില്‍ പോയിരുന്നെങ്കില്‍ അനുകൂല വിധി സമ്പാദിക്കുമായിരുന്നുവെന്നുമുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ തിരിച്ചെത്തിക്കാനുള്ള നീക്കം നടത്തിയത്.

Leave a Reply