നഴ്സിങ് റിക്രൂട്ട്മെന്റ് വിഷയത്തില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായി തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തി. കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുമായാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ച ഫലപ്രദമായിരുന്നെന്നും സര്‍ക്കാര്‍ ഏജന്‍സി വഴി നേരിട്ട് നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം സന്നദ്ധത അറിയിച്ചതായും മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു.
ആരോഗ്യ മന്ത്രിയെ നേരിട്ട് കാണാന്‍ കഴിഞ്ഞില്ലെങ്കിലും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. ഇതിന്റെ തുടര്‍ന്നുള്ള കാര്യങ്ങള്‍ക്കായി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹുമായി ബന്ധപ്പെടും. കുവൈത്തില്‍ നേരത്തേ എത്തി ജോലിയും ശമ്ബളവുമില്ലാതെ പ്രയാസപ്പെടുന്ന 80 നഴ്സുമാരുടെ പ്രശ്നവും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി. സഹകരണാത്മകമായ നിലപാടാണ് ഈ വിഷയത്തിലും കുവൈത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
റിക്രൂട്ട്മന്റെുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ എംബസി വഴി ചെയ്യാമെന്ന് തീരുമാനമായെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ പദ്ധതി നടപ്പാക്കുമ്പോള്‍ അവര്‍ക്ക് ആവശ്യമായി വരുന്ന ഒഴിവുകളിലേക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയുള്ള റിക്രൂട്ട്മന്റെിനാണ് അവര്‍ താല്പര്യപ്പെടുന്നത് എന്നും തൊഴില്‍ മന്ത്രി പറഞ്ഞു.
കേരളസര്‍ക്കാര്‍ ഏജന്‍സികളായ ഒഡേപെക്, നോര്‍ക്ക റൂട്സ് എന്നിവ വഴിയാകും റിക്രൂട്ട്മെന്റ് നടത്തുക. അതേസമയം എന്നുമുതലാണ് റിക്രൂട്ട്മെന്റ് നടപടികള്‍ തുടങ്ങും എന്നത് സംബന്ധിച്ച് വ്യക്തതകളില്ല. അനുകൂല സമീപനമാണ് ചര്‍ച്ചയില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയ അധികൃതരുടെ ഭാഗത്ത് നിന്നു ഉണ്ടായതെന്നും ഒഡേപെക് ചെയര്മാന് ശശിധരന് നായര്‍ വ്യക്തമാക്കി.
റിക്രൂട്ട്മന്റെ് സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെക് വഴിയാകുന്നതോടെ സര്‍വിസ് ചാര്‍ജ് ആയി 20000 രൂപമാത്രമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ചെലവ് വരിക. 20 ലക്ഷം രൂപവരെ കൈക്കൂലി ഈടാക്കി ഏജന്‍സികള്‍ റിക്രൂട്ട്മന്റെ് നടത്തിയിരുന്ന സ്ഥാനത്താണിത്.
ഓവര്‍സീസ് ഡെവലപ്മന്റെ് ആന്‍ഡ് എംപ്ലോയ്മന്റെ് പ്രമോഷന് കണ്‍സല്‍ട്ടന്റ്സ് (ഒഡെപെക്) ചെയര്മാന് എന്‍. ശശിധരന് നായര്‍, എം.ഡി ശ്രീറാം വെങ്കട്ടരാമന്, ജനറല്‍ മാനേജര്‍ സജു സുലോചന സോമദേവ്, ഇന്ത്യന്‍ എംബസി പ്രതിനിധി യു.എസ്. സിബി എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.