Home » നമ്മുടെ കോഴിക്കോട് » അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് ആഷിക് അബുവും റീമ കല്ലിങ്കലും ചേർന്ന് ഒരു ലക്ഷം രൂപ നൽകും

അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് ആഷിക് അബുവും റീമ കല്ലിങ്കലും ചേർന്ന് ഒരു ലക്ഷം രൂപ നൽകും

അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് മഹാരാജാസിന്റെ എസ് എഫ് ഐ നേതാവായിരുന്ന ആഷിക് അബുവും റീമ കല്ലിങ്കലും ചേർന്ന് ഒരു ലക്ഷം രൂപ നൽകും. സി പി ഐ എം നേതൃത്വത്തിൽ ഫണ്ട് ശേഖരിക്കുന്ന വിവരം വിദേശത്തു വെച്ച് ഫേസ് ബുക്കിലൂടെ അറിഞ്ഞ് താനും മതഭീകരതക്കെതിരെ കണ്ണി ചേരുന്ന കാര്യം അറിയിക്കുകയായിരുന്നു.
ബാങ്ക്‌ അക്കൗണ്ട്‌ നമ്പറായ 12380200021782 IFSC Code FDRL 0001238 Federal Bank, Ernakulam M.G.Road Branch-ലേക്ക്‌ ഫണ്ട് അയക്കാം. സെക്രട്ടറി സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് അക്കൗണ്ട് . സി പി ഐ എം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് എറണാകുളം കമ്മിറ്റിയുടെയും എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയുടേയും സഹായത്തോടെ രക്തസാക്ഷി കുടുംബ സഹായത്തിന്റെ ഉത്തരവാദിത്തം നിർവഹിക്കുക

Leave a Reply